അംബാനിയുടെ മകളുടെ വിവാഹഘോഷത്തില്‍ ഗുരുവിലെ ഗാനം പുനരാവിഷ്‌കരിച്ച് ഐശ്വര്യയും അഭിഷേകും

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ ഉദയ്പൂര്‍ പാലസില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിവാഹ ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം അതിഥികള്‍ തന്നെയാണ്. ബോളിവുഡിലെ മിന്നും താരങ്ങള്‍ക്കൊപ്പം ലോകമെമ്പാടും നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ വിവാഹ ചടങ്ങിനിടെ ശ്രദ്ധ നേടിയത് ബച്ചന്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം തന്നെയാണ്. ഐശ്വര്യ റായ് ബച്ചന്‍ ഭര്‍ത്താവ് അഭിഷേകിനും മകള്‍ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്. സംഗീത് സെറിമണിയില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു.കൂടാതെ രാജസ്ഥാനില്‍ നിന്നുള്ള നര്‍ത്തകരുടെ കൂടെ മകള്‍ ആരാധ്യയും നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുന്നത്.

ഐശ്യര്യയുടെയും അഭിഷേകിന്റെയും പ്രകടനത്തിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ആരാധ്യയുടെ പ്രകടനവും ശ്രദ്ധ നേടുകയും ചെയ്തു. സംഗീത് സെറിമണിയില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ ഇരുവരും ചേര്‍ന്ന് അഭിനയിച്ച ഗുരുഎന്ന സിനിമയിലെ ഗാനമാണ് സ്റ്റേജില്‍ പുനവതരിപ്പിച്ചത്. ഡാന്‍സിനിടയില്‍ സദസ്സില്‍ ഇരുന്ന മകള്‍ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്‌ളൈയിങ് കിസ് നല്‍കിയത് കൗതുകമായി. ‘സംഗീത്’ എന്ന പേരിട്ട പരിപാടിയിലാണ് താരങ്ങളുടെ ഈ പ്രകടനം. ഇഷാ അംബാനിയുടെ ‘സംഗീത്’ പരിപാടിയില്‍ ആടിപ്പാടി മുകേഷ് അംബാനിയും നിതാ അംബാനിയും എത്തി. ആഘോഷരാത്രിയില്‍ റൊമാന്‍ഡിക് ഗാനത്തിനൊത്ത് ചുവടുവച്ചാണ് ഇരുവരുമെത്തിയത്.

ബോളിവുഡ് ചിത്രം ജബ് തക് ഹേ ജാനിലെ ഗാനത്തിനൊത്തായിരുന്നു നൃത്തം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, വിദ്യ ബാലന്‍ പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, റണ്‍ബീര്‍ കപൂര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഉദയ്പൂരിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഉദയ്പൂരില്‍ ഒരുക്കിയിരുന്നത്. 48 ചാര്‍ട്ടേഡ് വിമാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ ഉദയ്പുര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരില്‍ യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ഉണ്ടായിരുന്നു. ആകെ 1200 അതിഥികള്‍ക്കാണു കല്ല്യാണത്തിന് ക്ഷണം. 108 തദ്ദേശീയ കലാരൂപങ്ങളാണു ഹോട്ടലിനെ അലങ്കരിക്കുന്നത്. വ്യവസായി ആനന്ദ് പിരമല്‍ ആണ് വരന്‍ ഇഷ അംബാനിയുടെ വരന്‍. ഡിസംബര്‍ 12നാണ് ഇരുവരുടെയും വിവാഹം.

Latest
Widgets Magazine