ബ്രിട്ടണ് : ക്രൂരന്മാരായ ഐഎസ് ഭീകരര്‍, കുട്ടികള്‍ക്ക് മനുഷ്യരുടെ തലയറുക്കാനുള്ള ക്ലാസുകള്‍ നല്കുന്നു. സിറിയന്‍ നഗരമായ റാഖയിലെ സ്കൂളുകളിലെ കുട്ടികള്‍ക്കാണ് ഐഎസ് ഭീകരര്‍ കഴുത്തറുക്കാനുള്ള പരിശീലനം നല്‍കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപെന്‍ഡന്റാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം ലോകത്തെ അറിയിച്ചത്.
പരിശീലനം ചെയ്യുന്നതിനായി ഭീകരര്‍ കുട്ടികള്‍ക്ക് മനുഷ്യരുടെ വലിപ്പമുള്ള പാവകള്‍ നല്കുന്നു. ഈ പാവകളുടെ കഴുത്ത് അറുത്താണ് പരിശീലന പരിപാടികള്‍ നടത്തുക. സ്കുള് തലം തൊട്ട് കുട്ടികളില്‍ ഐഎസിന്റെ സിദ്ധാന്തങ്ങളും അക്രമ വാസനകളും വളര്ത്തിയെടുക്കുവാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിപാടികള്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലെ കുട്ടികളുടെ ഭാവിയെ തുലയ്ക്കുന്ന പരിപാടികളാണ് ഭീകരര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
നേരത്തെ 2014ല്‍ റാഖ നഗരത്തിലെ എല്ലാ സ്കൂളുകളും ഭീകരര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു. ഇതിനു പുറമെ സ്കൂള്‍ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കുകയും അദ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഭീകരര്‍, കുട്ടികളെ ആക്രമണ പദ്ധതികളില്‍ പങ്കാളികളാക്കിയിരുന്നു. ചാവേറുകളായിട്ടും ഓറഞ്ച് ഡ്രസ്സ് ഇട്ട തടവുകാരെ വെടിവെച്ച് കൊലപ്പെടുത്താനും കുട്ടികളെ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്ത് വിടുകയും ചെയ്തു.


