തിരുവനന്തപുരം: ഐസിസ് ഭീഷണി കേരളത്തിലുമെന്ന് റയില്‍വേ പൊലീസ് സ്ഥിതീകരിച്ചതായി വാര്‍ത്ത പടരുന്നു. റയില്‍വേ സ്റ്റേഷനിലും ട്രയിനിലും കൂട്ടമായി സഞ്ചരിക്കുന്ന മുസ്ലീമല്ലാത്തവര്‍ക്ക് നല്‍കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐസിസ് പദ്ധതിയിട്ടിരിക്കുന്നതായാണ് സോഷ്യല്‍ മീഡിയിയില്‍ വാര്‍ത്ത പടരുന്നത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതലോടെ ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ച് റെയില്‍വെ പൊലീസ് സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഒരു കത്തിന്റെ കോപ്പിയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്.
തൃശൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷന്‍ അധികാരികള്‍ക്ക് നല്‍കിയ ഇത്തരമൊരു അറിയിപ്പിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇക്കാര്യം ചര്‍ച്ചയായെങ്കിലും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി.
റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടമായി സഞ്ചരിക്കുന്ന മുസ്ളീം മത വിഭാഗത്തില്‍ അല്ലാത്ത യാത്രക്കാര്‍ കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഐഎസ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും അലര്‍ട്ട് മെസേജ് ലഭിച്ചതിനാല്‍ ശബരിമല തീര്‍ത്ഥാടനം, അതുപോലെയുള്ള തീര്‍ത്ഥാടകര്‍ക്കും നല്‍കുന്ന കുടിവെള്ള, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സുരക്ഷിതമായി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണം – ഇതായിരുന്നു അറിയിപ്പ്.
എന്നാല്‍ ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് റെയില്‍വെ പൊലീസ് വ്യക്തമാക്കി. ഇതൊരു സാധാരണ ജാഗ്രതാ സന്ദേശം മാത്രമാണ്. ജീവനക്കാരേയും സേനാ ഉദ്യോഗസ്ഥരേയും കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെട്ട് ഇത്തരം സന്ദേശങ്ങള്‍ നല്‍കാറുണ്ട്. ഓരോ സന്ദര്‍ഭത്തിലും ലഭിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നത്. അതീവ ജാഗ്രതാ നിര്‍ദ്ദേശം അഥവാ സ്‌പെസിഫിക് അലര്‍ട്ട് എന്ന നിലയിലല്ല ഇതെന്നും എന്നാല്‍ ഇത്തരമൊരു സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ പൊലീസ് സ്റ്റേ,ന്‍ മാനേജര്‍ക്ക് നല്‍കിയത് എന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ നാള്തതെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. സന്ദേശം വ്യാജമാണോ എന്നും ഉറപ്പ് നല്‍കിയിട്ടില്ല.