മുംബൈ: ചാര്‍ളി ഹെദ്‌ബോ ആക്രമണത്തിനു പിന്നാലെ ഫ്രഞ്ച് വെബ് സൈറ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു സമാനമായ രീതിയില്‍ ഇന്ത്യയിലെ വിവിധ വെബ് സൈറ്റുകള്‍ക്കു നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ചാര്‍ളി ഹെദ്‌ബോയുടെ ഓഫിസ് ആക്രമണത്തിനു പിന്നാലെ ഫ്രഞ്ച് കേന്ദ്രീകരിച്ചിരിക്കുന്ന 19,0000 വെബ് സൈറ്റുകള്‍ക്കു നേരെയാണ് ഐഎസ് തീവ്രവാദി സംഘടനകളുടെ ആക്രമണം ഉണ്ടായത്. ഇത്തരത്തില്‍ ആക്രമണം നടത്തിയ സംഘം വെബ് സൈറ്റുകള്‍ തകര്‍ത്തു കളഞ്ഞ ശേഷം ഈ സൈറ്റിലെല്ലാം തങ്ങളുടെ കൊടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് ഹാക്കര്‍മാര്‍ ചെയ്തിരുന്നത്. ചാര്‍ളി ഹെഗ്‌ബോ മാസികയ്ക്കു നേരെ ആക്രമണമുണ്ടായതോടെ ആക്രമണത്തില്‍ ഫ്രാന്‍സിലെ ഡെല്‍ഹി സ്‌കൂളിന്റെ വെബ് സ്റ്റൈ് വരെ ആക്രമണത്തില്‍ തകര്‍ത്തിരുന്നു.
ഇത്തരത്തില്‍ കഴിഞ്ഞ തവണ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ രാജ്യത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് വെബ് സൈറ്റുകള്‍ക്കു നേരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വെബ് സൈറ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കുകളും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഇന്ത്യയിലെ സൈറ്റുകള്‍ക്കു നേരെയുണ്ടായത് കഴിഞ്ഞ വര്‍ഷമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2014 ല്‍ 49,504 ആക്രമണങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


