ടെൽ അവീവ് : ഇറാന്‍ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി. നെതന്യാഹു ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉത്പാദനം വർധിപ്പിക്കുന്നതിൽ നടപടികൾ കൈകൊള്ളുന്നത് ഇസ്രേയൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. തുടർന്ന് പദ്ധതിയെക്കുറിച്ച് ട്രംപിനെ അറിയിക്കാനും ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ വർഷം ആരംഭഘട്ടത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന യുദ്ധത്തിൽ കനത്ത നാശനഷ്ടമാണ് ഇരുരാജ്യങ്ങൾക്കും ഉണ്ടായത്. 2025 ജൂണിൽ നടന്ന യുഎസ് ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമ്മിക്കുന്നതിലും ഇസ്രയേൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ 29ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ചും ആ ഭീഷണിക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രംപിനോട് വിശദീകരിക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.









