ടെഹ്‌റാന്‍: ഒടുവിൽ ഇറാൻ അടിയറവ് പറയുന്നു .ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക.ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.
ഇറാന്‍- യുഎസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ സന്നദ്ധത അറിയിച്ചതായി ഒമാന്‍. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാന്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം ഒമാന്‍ നേതൃത്വം നല്‍കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ചിത്രമടക്കം പങ്ക് വെച്ചാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ എക്സ് പോസ്റ്റ്. ഇതിനകം പതിനഞ്ച് ഇറാൻ നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പതിനഞ്ച് ഇറാനിയൻ നേതാക്കൻമാരുടെ പേരും ചിത്രങ്ങളും ഉൾപ്പെടുന്ന വിവരങ്ങളാണ് ഐഡിഎഫ് പങ്കു വെച്ചത്.
ആയത്തുള്ള ഖമയനി, അബ്ദുൾ റഹീം, മുഹമ്മദ് ഹൊസെയ്നി ബഗേറി, ഹൊസെയ്ൻ സലാമി, ഗോലാം അലി റഷീദ്, അമീർ അലി ഹാജിസാദെ, ഹുസൈൻ മഹ്ദവി തുടങ്ങിയ പ്രമുഖ ഇറാനിയൻ നേതാക്കൻമാരുടെ വിവരങ്ങളാണ് ഇസ്രയേൽ പുറത്ത് വിട്ടത്.
ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു. ചര്‍ച്ച വേണമെന്ന് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഇത് നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലുമായി ചേര്‍ന്ന് ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി ട്രംപ് അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഖരവും തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍ അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥതരായിരുന്നു.
അതിനിടെ, പടിഞ്ഞാറന്‍ ഇറാനില്‍ നടന്ന ആക്രമണത്തില്‍ 43 സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖ് അതിര്‍ത്തിക്ക് സമീപമുള്ള മെഹ്‌റാനിലാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 48 ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. അതേസമയം, വരും ദിവസങ്ങളില്‍ ടെഹ്‌റാനില്‍ വ്യോമാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. സൈന്യം തീവ്രമായ ശക്തിയോടെ ടെഹ്‌റാനില്‍ ആക്രമണം നടത്തുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.










