ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും- ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്നും കനത്ത വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് .പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും.മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു.

ടെൽഅവീവ്:ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രായേൽ . ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്ഫോടനം നടന്നതായും സൂചനയുണ്ട്. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇറാന്റെ നതാന്‍സ് ആണവ നിലയം ഇസ്രായേല്‍ ആക്രമിച്ചിട്ടുണ്ട്. കനത്ത നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക. ഇസ്രയേലും അമേരിക്കയും ഭയക്കണം.ഇറാൻ്റെ പക്കൽ 15 ആണവായുധങ്ങളെന്നു സംശയം ! ഇസ്രയേലിനെ സഹായിക്കരുത്- അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ്.സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ.തിരിച്ചടി ആക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിൽ മൂന്ന് മരണം, നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുദ്ധത്തിൽ സഹായിക്കരുത് !അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് . ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.അതെ സമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന് സിഎൻഎൻ റിപ്പോ‍ർട്ട്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

അതിനിടെ, ഇറാൻ കൂടുതൽ മിസൈലാക്രമണം നടത്തിയാൽ ടെഹ്‌റാൻ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചിടുകയാണെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ടെൽ അവീവ് നഗരത്തിന് പുറത്താണ് മധ്യ ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം.

ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ടെഹ്‌റാൻ്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ സജീവമാണെന്നും ഇറാനിയൻ വാ‍ർത്താ ഏജൻസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർ‌ട്ട് ചെയ്തു. ഇതിനിടെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോ‍ർ‌ട്ടുകളുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തിയ ചരിത്രമുള്ള രാജ്യമാണ് അമേരിക്ക. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ലോക പൊലീസ് ചമഞ്ഞ് നടന്ന അമേരിക്കയാണ്, യുക്രെയ്‌നെ മുന്‍ നിര്‍ത്തി റഷ്യയെ പ്രകോപിപ്പിക്കുന്ന നീക്കവും നടത്തിയിരുന്നത്. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നീക്കമാണ് മൂന്ന് വര്‍ഷമായിട്ടും തുടരുന്ന റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന് വഴി മരുന്നിട്ടിരുന്നത്. റഷ്യ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം ചെയ്യുന്നത് തന്നെ, നാറ്റോ സഖ്യകക്ഷികളോടാണ്. കാരണം, അവര്‍ നല്‍കുന്ന ആയുധങ്ങളും ടെക്‌നോളജിയുമാണ് യുക്രെയ്ന്‍ സേന ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ, നാറ്റോ രാജ്യങ്ങളിലെ കൂലിപ്പട്ടാളവും യുദ്ധമുഖത്തുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇതുവരെ പ്രത്യേക സൈനിക നടപടിക്ക് അപ്പുറം ഒരു യുദ്ധം, യുക്രെയ്‌നു നേരെ റഷ്യ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള ആക്രമണമാണ് നിലവില്‍ യുക്രെയ്‌നില്‍ റഷ്യ നടത്തി വരുന്നത്. യുക്രെയ്‌ന്റെ ബഹുഭൂരിപക്ഷം ഭാഗങ്ങളും ഇതിനകം തന്നെ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. ജൂതനായ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ വകതിരിവില്ലാത്ത നടപടിയാണ് ആ രാജ്യത്തിന്റെ അവസാനത്തിലേക്ക് തന്നെ ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടു പോകുന്നത്. ഇതേ അവസ്ഥയിലേക്കാണ്, ജൂത രാഷ്ട്രമായ ഇസ്രയേലും ഇപ്പോള്‍ പോകുന്നത്. ഇറാനു നേരെയുള്ള അവരുടെ ആക്രമണം സൂചിപ്പിക്കുന്നതും അതു തന്നെയാണ്. ഇവിടെയും പിന്നില്‍ നിന്നും കളിക്കുന്നത് അമേരിക്കയാണ്.

യുക്രെയ്‌നെ മുന്‍നിര്‍ത്തി റഷ്യയെ പ്രകോപിപ്പിച്ചതു പോലെ, ഇസ്രയേലിനെ മുന്‍ നിര്‍ത്തി ഇറാനെതിരെ കളിക്കുന്നതും അമേരിക്കയാണ്. അതുകൊണ്ടാണ് അവര്‍, ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സ്വന്തം എംബസികളില്‍ നിന്നുള്‍പ്പെടെ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരിക്കുന്നത്. അമേരിക്കയുടെ സഹായമില്ലാതെ ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് കഴിയില്ലെന്നത് സമാന്യ ബോധമുള്ള ആര്‍ക്കും തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യവുമാണ്. ഈ ആക്രമണത്തിനു ശേഷം, ഇസ്രയേല്‍ പ്രധാനമന്ത്രി ആദ്യം നന്ദി പറഞ്ഞിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടാണ്. മാത്രമല്ല, തിരിച്ച് ഇറാന്‍, ഇസ്രയേലിനെ ആക്രമിച്ചാല്‍ അമേരിക്ക പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.

ഇതിന് ചുട്ട മറുപടി നല്‍കി കൊണ്ട് നൂറ് കണക്കിന് ഡ്രോണുകളും റോക്കറ്റുകളും, ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത് വിട്ടിട്ടുണ്ട്. അണിയറയില്‍ തയ്യാറാകുന്ന വന്‍ ആക്രമണത്തിന് മുന്‍പ്, ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു ആക്രമണം ഇറാന്‍ നടത്തിയിരിക്കുന്നത്. ഇതോടെ, ഇസ്രയേല്‍ ഭരണകൂടം മാത്രമല്ല, അവിടുത്തെ ജനങ്ങള്‍ക്കും ബങ്കറില്‍ ഒളിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികാരത്തിനായി ഇറാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇറാന്‍ അനുകൂല സംഘടനകളായ ഹിസ്ബുള്ളയും ഹൂതികളും ഉള്‍പ്പെടെ, ഇസ്രയേലിനും അമേരിക്കയ്ക്കും എതിരായ ആക്രമണത്തിന് പദ്ധതി തയ്യാറാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Top