മുന്‍ കാമുകന് കിടപ്പറ രംഗം ഷൂട്ട് ചെയ്തയച്ചു, വീഡിയോ വൈറലായി.ഒടുവില്‍ ജീവനൊടുക്കി

മുന്‍ കാമുകനെ പ്രകോപിപ്പിക്കുന്നതിനായിട്ടാണ് വീഡിയോ എടുത്ത് അയച്ചത്. എന്നാല്‍ 2015 മുതല്‍ ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടി മാസങ്ങളോളം പരിഹാസത്തിനും അപമാനത്തിനും ഇരയായി കടുത്ത വിഷാദത്തിന് അടിപ്പെടുകയും ഒടുവില്‍ ആത്മഹത്യചെയ്യുകയുമായിരുന്നു.നേപ്പിള്‍സുകാരിയായ ഇവര്‍ അയച്ചു കൊടുത്ത വീഡിയോ മുന്‍ കാമുകന്‍ നെറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.tiziana_cantone

മരണം തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ 31 കാരി കടുത്ത മാനസീക പ്രതിസന്ധിയില്‍ ആയിരുന്നതായി ഇവരുടെ സുഹൃത്തുക്കളും വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുണ്ടായ നെഗറ്റീവ് ശ്രദ്ധയെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കിടപ്പറ രംഗത്തിനിടയില്‍ കാമുകനോട് ‘ബ്രാവോ നീ വീഡിയോ ഉണ്ടാക്കുകയാണോ എന്ന് യുവതി ചോദിക്കുന്നത് കേള്‍ക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി നേഴ്സിന്റെ ശബ്ദരേഖ പുറത്ത് !..ജയലളിതയ്ക്കു വേണ്ടി വഴിപാട്; മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രാര്‍ഥനകളും അന്നദാനവും 

നെറ്റില്‍ വീഡിയോ എത്തിയതോടെ കളിയാക്കിക്കൊണ്ടുള്ള ഇതിന്റെ ട്രോളുകളുടെ മഴ തന്നെയുണ്ടായി. ടീ ഷര്‍ട്ടുകളില്‍ പ്രിന്റു ചെയ്ത വാചകം പോലുമായി മാറുകയും അധിക്ഷേപിച്ചുള്ള സന്ദേശങ്ങള്‍ പതിവാകുകയും ചെയ്തതോടെ പെണ്‍കുട്ടി കടുത്ത നിരാശയിലേക്ക് വീണുപോയി.tiziana-cantona-video ലൈംഗിക ദൃശ്യം ഷെയര്‍ ചെയ്തവരില്‍ ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ താരവും ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കി മാറ്റിയ ലോകഫുട്ബോളര്‍ ഫാബിയോ കന്നവാരോയുടെ ഇളയ സഹോദരന്‍ പോളോ കന്നവാരോയും ഇറ്റാലിയന്‍ ദേശീയ താരം അന്റോണിയോ ഫ്ളോറോ ഫ്ളോറസും വരെ ഉണ്ടായിരുന്നു. വീഡിയോ വിവാദമായതോടെ യുവതിക്ക് പേരു പോലും മാറേണ്ട സ്ഥിതിയുണ്ടായി. ഇതേ തുടര്‍ന്ന് ആരുമില്ലാത്ത സമയം നോക്കി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Top