മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ല. യുഡിഎഫ് മന്ത്രിസഭാ വന്നാ മുസ്‌ലിം ലീഗ് ആഭ്യന്തരം അടങ്ങിയ ഉപമുഖ്യമന്ത്രി സ്ഥാനവും 7 മന്ത്രിമാരെയും ചോദിക്കുമെന്ന പ്രചാരങ്ങൾ തള്ളി സാദിഖലി തങ്ങള്‍

മലപ്പുറം: ഇത്തവണ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന് ആഭ്യന്തര മന്ത്രി സ്ഥാനവും ,ഉപമുഖ്യമന്ത്രിയും അടക്കം 7 മന്ത്രിമാരെയും വേണമെന്ന അവകാശം ഉന്നയിക്കുമെന്ന് പ്രചാരണം ഉണ്ട് . പാന്റ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് അഞ്ച് മന്ത്രിമാരെ വാങ്ങിയതാണ് മുസ്ലിം ലീഗ് . എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍.

ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകട്ടേയെന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍. കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും അത് വളരെ പോസിറ്റീവായ രീതിയില്‍ പോകുന്നുവെന്നത് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കൂട്ടായ നേതൃത്വം ജനങ്ങള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറേ കാലമായി കേരളത്തില്‍ എവിടെയും ഒരു മാറ്റവും കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘റോഡ് നാഷണല്‍ ഹൈവേയുടെ ഭാഗമാണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കാണുന്നില്ല. റോഡ് നന്നാവുന്നത് പോലെ അത് ഇടിയുന്നുമുണ്ട്. അത് രണ്ടും കൂട്ടിവായിക്കണം. കഴിഞ്ഞ കുറേ കാലമായി ഒരു മാറ്റവും കേരളത്തില്‍ എവിടെയും കാണുന്നില്ല’, സാദിഖലി തങ്ങള്‍ പറഞ്ഞു.

യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നൂറിന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ‘നല്ല വിജയ പ്രതീക്ഷയുണ്ട്. കേവല ഭൂരിപക്ഷം മറികടന്നുള്ള സീറ്റ് ലഭിക്കും. ഭരണവിരുദ്ധ വികാരമുണ്ട്. അതൊരു ട്രെന്‍ഡായി മാറും’, അദ്ദേഹം പറഞ്ഞു. ബിജെപി-സിപിഐഎം ഡീലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. പഠിക്കാതെയല്ലല്ലോ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുകയെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

Top