മലയാള സിനിമയെ നിയന്ത്രിക്കുന്നത് സി.പി.എം ലോബി: അമ്മയിൽ പിടിമുറിക്കി പാർട്ടി; സുരേഷ് ഗോപിയും ജഗദീഷും അമ്മയ്ക്ക് പുറത്ത്

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾക്കിടയിൽ പിടിമുറുക്കി സിപിഎം ലോബി. കോൺഗ്രസ് – ബിജെപി അനുഭാവികളായ താരങ്ങളെയും ടെക്‌നീഷ്യൻമാരെയും പൂർണമായും ഒതുക്കി സിനിമാ മേഖലയിൽ ശക്തമായ സാന്നിധ്യമായി സിപിഎം ലോബി മാറിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടതെന്നാണ് സൂചന. സിപിഎമ്മുമായി അടുത്തു നിന്ന താരങ്ങൾക്കെല്ലാം സ്ഥാന മാനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മറ്റുള്ള താരങ്ങളും പാർട്ടിയോടു വിധേയത്വം കാട്ടുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ജഗദീഷിനെയും, സലിംകുമാറിനെയും, ബിജെപി എം.പി സുരേഷ് ഗോപിയെയും ഒതുക്കുന്നത് ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.
സിനിമയിലെ സിപിഎം മേധാവിത്വത്തിനു വേണ്ട എല്ലാം ആശംസയും ഒരുക്കി നൽകുന്നത് മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണെന്നാണ് സൂചന. മുകേഷിനെ എംഎൽഎ സ്ഥാനത്ത് എത്തിച്ചതും, ഉന്നസെന്റിനെ എംപിയാക്കിയതും മമ്മൂട്ടിയും പിണറായി വിജയനും തമ്മിലുള്ള അടുപ്പത്തിന്റെ ഭാഗമായാണെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളെ സിപിഎം വിലയ്‌ക്കെടുത്തതായാണ് സൂചന. അതുകൊണ്ടു തന്നെയാണ് മോഹൻലാൽ അടക്കമുള്ള താരങ്ങൾ ഇപ്പോൾ അമ്മയ്ക്കും സിപിഎമ്മിനും വിധേയരായി നിൽക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
ബിജെപി നേതൃത്വം അടക്കമുള്ളവർ നേരിട്ടു സമീപിച്ചിട്ടും ബിജെപി പാളയത്തിലേയ്ക്കു പോകാതെ സിപിഎം അനുഭാവം പ്രകടിപ്പിച്ചു തന്നെ നിൽക്കുകയാണ് മുൻ കോൺഗ്രസ് അനുഭാവി കൂടിയായ മോഹൻലാൽ. ഇതോടെയാണ് സിപിഎമ്മിന്റെ അമ്മയിലുള്ള സ്വാധീനം കൂടുതൽ വ്യക്തമായുതും. താരങ്ങളെ ഒപ്പം നിർത്തി അടുത്ത തിരഞ്ഞെടുപ്പിലും കൂടുതൽ സ്ഥലങ്ങളിൽ പ്രചാരണത്തിനിറക്കി നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോൾ സിപിഎം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സിപിഎം ദിലീപും – കാവ്യയും അകപ്പെട്ടിരിക്കുന്ന നടി ആക്രമണക്കേസിൽ പാർട്ടി മിഷനറിയെ അമ്മയ്‌ക്കെതിരായി തിരിക്കാത്തതും.
നടിയ്‌ക്കെതിരായ ആക്രമണത്തിൽ അമ്മയെടുത്ത നിലപാടിനെ ഖണ്ഡിക്കുമ്പോഴും അന്വേഷണം ഒരിക്കലും അമ്മയിലെ അംഗത്തിനു ദോഷകരമായ രീതിയിൽ എത്താതിരിക്കാൻ വേണ്ട നിലപാടുകളും ഇപ്പോൾ സിപിഎം സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top