കൊള്ളസംഘത്തലവനും ഭാര്യയ്ക്കും ജയിലിനുള്ളില്‍ മണിയറയൊരുക്കി ജയില്‍ അധികൃതരുടെ; ഭാര്യ ഗര്‍ഭിണിയായതോടെ വിവാദവും തുടങ്ങി

ലഖ്‌നൗ: കള്ളക്കടത്തു കേസില്‍ പിടിയിലായ കൊള്ളസംഘത്തലവനും ഭാര്യയ്ക്കും അസി.ജയിലറുടെ മുറിയ്ക്കുള്ളില്‍ മണിയറയൊരുക്കി ജയില്‍ അധികൃതരുടെ സഹായം. ഒരു വര്‍ഷത്തോളമായി ജയിലിലെ രണ്ടു സെല്ലുകളില്‍ കിടക്കുന്ന കൊള്ളസംഘത്തലവന്റെ ഭാര്യ ഗര്‍ഭിണിയായതോടെയാണ് ‘സംഗമം’ വിവാദമായത്..! ബീഹാറിലെ വന്‍ കൊള്ളസംഘത്തലവന്‍ മുകേഷ് പട്‌നായികും, ഭാര്യ പൂജാ കുമാരിയുമാണ് ജയിലില്‍ കഴിയുന്നതിനിടെ വിവാദത്തില്‍പ്പെട്ടത്.
ബീഹാറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ രഹസ്യ സംഗമമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വൈദ്യ പരിശോധനയ്ക്കിടെയാണ് പൂജാകുമാരി ഗര്‍ഭിണിയാണെന്ന വിവരം ജയില്‍ വകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് ജയില്‍ അധികൃതര്‍ തന്നെ, അസി.ജയിലറുടെ മുറിയ്ക്കുള്ളില്‍ വച്ച് മുകേഷിനും ഭാര്യ പൂജാകുമാരിയ്ക്കും മണിയറ ഒരുക്കിക്കൊടുക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകായിയരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വ്യത്യസ്ത കേസുകളില്‍പ്പെട്ട് പൂജയും ഭര്‍ത്താവ് മുകേഷും ജയിലില്‍ കിടക്കുകയായിരുന്നു.
ദര്‍ബാന്‍ഗായില്‍ എന്‍ജിനീയറെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുകേഷിനെ പൊലീസ് സംശയിക്കുന്നുണ്ട്. ജയില്‍ അധികൃതരുടെ ഒത്താശയോടെ മുകേഷ് പുറത്തിറങ്ങി കൊലപാതകം നടത്തിയതാകാം എന്ന സംശയത്തിലാണ് അധികൃതര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top