ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീകളെ മുറിയിലേയ്ക്ക് രഹസ്യമായി വിളിച്ചു വരുത്തും; കെട്ടിപ്പിടിക്കും; ഫ്രാങ്കോയുടെ പീഡനത്തിൽ തിരുവസ്ത്രം ഉപേക്ഷിച്ചത് പന്ത്രണ്ട് കന്യാസ്ത്രീകൾ

സ്വന്തം ലേഖകൻ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന്റെ ലൈംഗിക പീഡനത്തെ തുടർന്നു തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് പന്ത്രണ്ട് കന്യാസ്ത്രീകൾക്ക്..! ബിഷപ്പിന്റെ സ്വകാര്യ മുറിയിലേയ്ക്കു വിളിച്ചു വരുത്തുന്ന കന്യാസ്ത്രീർ, ഇദ്ദേഹത്തെ കണ്ടാലുടൻ ആലിംഗനം ചെയ്യണമെന്ന നിർദേശമായിരുന്നു നൽകിയിരുന്നത്. അശ്ലീല ചുവയോടെ സംസാരിക്കുക, അടിവസ്ത്രം കാണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളാണ് ബിഷപ്പ് ചെയ്തിരുന്നതെന്നും കന്യാസ്ത്രീകൾ അന്വേഷണ സംഘത്തിനു മൊഴി നൽകി. ബിഷപ്പിന്റെ ഇംഗിതത്തിനു അനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ കന്യാസ്ത്രീമാരെ പീഡിപ്പിക്കുന്നതിനായി കന്യാസ്ത്രീകൾ തന്നെ അടങ്ങിയ സംഘവും ജലന്ധർ രൂപതയിൽ ബിഷപ്പിനായി പ്രവർത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതിശക്തമായ ലൈംഗിക വൈകൃതങ്ങളാണ് ബിഷപ്പ് കന്യാസ്ത്രീമാർക്കെതിരെ നടത്തിയിരുന്നതെന്നാണ് ഇവരുടെ മൊഴിയിൽ നിന്നു വ്യക്തമാകുന്നത്. ബിഷപ്പിന്റെ സ്വഭാവ വൈകൃതങ്ങൾ വ്യക്തമാക്കുന്ന രീതിയിൽ തിരുവസ്ത്രം ഉപേക്ഷിച്ച പന്ത്രണ്ട് കന്യാസ്ത്രീകളാണ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇവരിൽ പലർക്കും ശാരീരികമായ ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, നോട്ടം കൊണ്ടു പ്രവർത്തിക്കൊണ്ടും വാക്കുകൊണ്ടും ഇവർക്ക് ബിഷപ്പിന്റെ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരിൽ പലരും ഫ്രാങ്കോയെ പേടിച്ച് തിരുവസ്ത്രം ഉപേക്ഷിക്കുന്ന സ്ഥിതി തന്നെ ഉണ്ടായത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഭഗൽപ്പൂർ ബിഷപ്പ് കുര്യൻ വലിയ കണ്ടത്തിലിന്റെ മൊഴിയും അന്വേഷണ സംഘം ഇനി രേഖപ്പെടുത്തും. കുര്യൻ വലിയകണ്ടത്തിൽ മുഖേനയാണ് കന്യാസ്ത്രീ വർത്തിക്കാൻ സ്ഥാനപതിയ്ക്ക് പരാതി അയച്ചത്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top