ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീജയമായി പറഞ്ഞ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വെളിച്ചം കാണാതെ പോകുന്നോ?ഇന്ത്യയിലെ വികസനത്തിന്റെ മുഖം മാറ്റുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുമായി കൈകോര്‍ത്ത് നടപ്പിലാക്കാനിരുന്ന പദ്ധതിയാണ് ഇപ്പോള്‍ അന്ത്യം കണ്ടത്. ഏജന്‍സി പദ്ധതിയില്‍ നിന്നും പിന്മാറുന്നതാണ് കാരണം. രണ്ട് നുതല്‍ മൂന്ന് മണിക്കൂറുകൊണ്ട് മുംബൈയില്‍ നിന്നും അഹമ്മദാബാദ് എത്താന്‍ ബുള്ളറ്റ് ട്രെയിന്‍ വഴി കഴിയുമായിരുന്നു.
ഒരു ലക്ഷം കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയില്‍ 80,000 കോടി രൂപ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി മുടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ 125 കോടിയാണ് ചെലവഴിച്ചത്.
എന്നാല്‍ ഗുജറാത്തിലെ കര്‍ഷകര്‍ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്തിരുന്നു. ഇവര്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിക്കുകയും ഏജന്‍സിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. പദ്ധതിയ്‌ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവ പരിഹരിക്കാതെ ഫണ്ട് നല്‍കില്ലെന്നാണ് ഏജന്‍സി പറയുന്നത്.
മോദി കൊണ്ടുവന്ന പദ്ധതിയ്‌ക്കെതിരെ മോദിയുടെ തന്നെ നാട്ടില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. നീതി ആയോഗിലെയും ധനകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരെയും ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രത്യേകം ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ആ കമ്മിറ്റി പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും അധികൃതര്‍ പറയുന്നു.