ജയറാമിന് നായികമാരെ കിട്ടാനില്ല; ജ്യൂവല്‍മേരിയും റായ് ലക്ഷിയും പിന്മാറി

ജയറാമിന്റെ ചിത്രത്തിലഭിനയിക്കാന്‍ നായികമാരെ കിട്ടാനില്ലേ….? എന്നാല്‍ മോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ജയറാമിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നായികമാര്‍ എത്തിയതിന് കാരണമെന്നാണ് പപ്പരാസികള്‍ പ്രചരിപ്പിക്കുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ജയാറാം ചിത്രത്തിലേയ്ക്ക് ആദ്യം നിശ്ചയിച്ച ജ്യൂവല്‍ മേരി പിന്മാറിയിരുന്നു. അതിനുപകരമായി എത്തിയ റായ് ലക്ഷിമിയും കാരണമില്ലാതെ ജയറാം ചിത്രം നിരസിച്ചിരുന്നു. തുടര്‍ന്ന് റോമയെ നായികയാക്കാനാണ് ഒടുവിലത്തെ തീരുമാനം.
നടി നിഖിതയാണ് ചിത്രത്തില്‍ മറ്റൊരു നായിക വേഷത്തിലെത്തുന്നത്. ജയറാമിനെ വച്ച് പടമെടുത്താല്‍ പ്രശസ്തരായ നായികമാര്‍ ചിത്രത്തില്‍ അഭിനയിക്കാത്തത് പല സംവിധായകരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നാണ് സിനിമ ലോകത്തെ സംസാരം.ഷെഹനാസ് മൂവി ക്രിയേഷന്റെ ബാനറില്‍ ഫിറോസ് ഷഹീദാണ് സത്യ നിര്‍മ്മിക്കുന്നത്. പുതിയ മുഖത്തിലൂടെ ശ്രദ്ധേയനായ ഭരണി കെ ധരനാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയട്ടത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തില്‍ ഷീലു എബ്രഹാമാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ബാഹുബലിക്ക് ശേഷം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top