ഉപഭോക്താക്കളുടെ മനം നിറച്ച് ജിയോ വീണ്ടും; ജിയോ പ്രൈം മെമ്പർഷിപ് സൗജന്യമായി നേടാം.

റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ ഈ വരുന്ന 31ന് അവസാനിക്കുകയാണ്. തുടർന്ന് ഇപ്പോൾ ലഭിക്കുന്ന സൗജന്യ സേവനങ്ങൾ ലഭിക്കുന്നതിന് ജിയോ പ്രൈം മെമ്പർഷിപ് എടുക്കണമെന്നാണു കമ്പനിയുടെ നിർദേശം. ഒരു വർഷ കാലാവധിയുള്ള പ്രൈം മെമ്പർഷിപ്പിന് 99 രൂപയാണു വില. 99 രൂപയുടെ ഈ റീചാർജ് സൗജന്യമായി നേടാൻ ഇതാ ഒരു വഴി.

ജിയോ മണി വാലറ്റ് ആപ് വഴി റീചാർജ് ചെയ്താൽ ജിയോ പ്രൈം മെമ്പർഷിപ് സൗജന്യമാക്കാൻ കഴിയും അതിന് ചെയ്യേണ്ടത് ഇത്രമാത്രം. ജിയോ മണി വാലറ്റ് ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുക. ജിയോ മെമ്പർഷിപ് എടുക്കുന്നതിനുള്ള 99 രൂപയുടെ റീചാർജ് ആദ്യം ചെയ്യുക. തുടർന്ന് ഒരു മാസത്തെ കാലാവധിയിൽ സൗജന്യ ഇന്റർനെറ്റ് ആസ്വദിക്കുന്നതിനുള്ള 303ന്റെ റീചാർജും ചെയ്യുക.

99 രൂപയുടേയും 303 രൂപയുടേയും റീചാർജിൽ 50 രൂപ വീതം ക്യാഷ് ബാക്ക് ലഭിക്കുമെന്നാണു ജിയോ മണി പറയുന്നത്. എങ്ങനെയായാൽ ജിയോ പ്രൈം മെമ്പർഷിപ്പും 303ന്റെ ഓഫറും ചെയ്യുമ്പോൾ അക്കൗണ്ടിൽ 100 രൂപ ബാക്കി കിടക്കും. ഫലത്തിൽ ജിയോ പ്രൈം മെമ്പർഷിപ്പിനു മുടക്കിയ തുക അതേപോലെ തിരിച്ചു കിട്ടും

Top