ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ ദുഷ്പ്രചരണം നടത്തുന്നു -കെ.പി.സി.സി

തിരുവനന്തപുരം :പെരുമ്പാവൂരിലെ ജിഷ വധവുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനും കുടുംബത്തിനുമെതിരെ ജോമോന്‍ പുത്തന്‍ പുരക്കല്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ദുഷ്പ്രചരണം ജിഷ വധത്തിന്റെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള ഉദ്ദേശം വച്ചുള്ളതാണെന്നും ആയതിനാല്‍ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ടും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. കണ്‍വീനര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയുടേ ശരിപ്പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കി.

Top