ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അണ്ഡാശയ ക്യാന്‍സറിനിടയാക്കി; 55 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ക്യാന്‍സറിന് ഇടയാക്കിയെന്ന് പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറും ഷവര്‍ ടു ഷവറും സ്ഥിരമായി ഉപയോഗിച്ചതുമൂലം അണ്ഡാശയ അര്‍ബുദം പിടിപെട്ടെന്ന യുവതിയുടെ പരാതിയില്‍ കമ്പനി 55 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി.
കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ കോടതിവിധി വന്നിരുന്നു. അര്‍ബുദം പിടിപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ 72 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാനായിരുന്നു അന്ന് കോടതി വിധിച്ചത്.കമ്പനിക്കെതിരെ ആയിരത്തി ഒരുനൂറോളം കേസുകളാണ് നിലവിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top