ജോസ് തെറ്റയിലെ കിടപ്പുമുറിയിലെ ഒളിക്യാമറയില്‍ കുടുക്കിയ യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; അങ്കമാലി മണ്ഡലത്തില്‍ തെറ്റയില്‍ മത്സരിച്ചാല്‍ പെണ്ണ് വിഷയം ചര്‍ച്ചയാക്കാന്‍ തന്നെ തീരുമാനിച്ച് യുവതി

കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് ഒളി ക്യാമറയില്‍ കുടുക്കിയ യുവതി തെറ്റയിലിനെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നു. അങ്കമാമലി മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ മത്സരിച്ചാല്‍ താനും മത്സരിക്കുമെന്നാണ് നോബി പറയുന്നത്. തെറ്റയിലിനെപ്പോലെയുള്ളവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കുന്നതില്‍ എന്താണു കുഴപ്പം. തമിഴ്‌നാട്ടിലെ ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയുടെ പേരില്‍ മത്സരരംഗത്തു വരാനും തനിക്ക് താല്‍പര്യമുണ്ടെന്നു നോബി അറിയിച്ചു. അങ്കമാലി സീറ്റിനെ ചൊല്ലിയുളള തര്‍ക്കം മുറുകിയതോടെ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

നോബി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ അതു തന്നെയാകും ഇത്തവണ അങ്കമാലിയെ കൂടുതല്‍ ശ്രദ്ധേ കേന്ദ്രമാക്കുക. ഇടത് വലതു മുന്നണികളെ കള്ളത്തരം തുറന്നുകാട്ടാനാകും ശ്രമം. തെറ്റയിലിനെ കുടുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ നടന്നുവെന്ന് നോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനും തയ്യാറായി. അതുകൊണ്ട് തന്നെ രണ്ട് മുന്നണികളുടേയും കള്ളത്തരം തുറന്നുകൂട്ടാനാണ് നോബിയുടെ ശ്രമം. എന്നാല്‍ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കുക ജോസ് തെറ്റയിലിനെയാകും. വീണ്ടും ഒളി ക്യാമറാ വിവാദം മണ്ഡല്തതില്‍ നിറയുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് തെറ്റയിലിന് അങ്കമാലിയില്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കുന്നതു കാണട്ടെയെന്നു നോബിയുടെ നിലപാട്. അങ്കമാലി നിയമസഭാ സീറ്റില്‍ ജോസ് തെറ്റയില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നോബിയുടെ പ്രതികരണം. രാഷ്ട്രീയക്കാരില്‍ സ്ത്രീ വിഷയം ഇപ്പോള്‍ ഒരു ഫാഷനാണെന്നു നോബി പറയുന്നു. നിരവധി രാഷ്ട്രീയക്കാരുടെ പേര് നോബി എടുത്തു പറഞ്ഞു. ജോസ് തെറ്റയിലിനെ അങ്കമാലിയില്‍ മത്സരിപ്പിക്കാന്‍ മാത്രം വിഡ്ഢികളാണോ പാര്‍ട്ടിക്കാര്‍ എന്ന് നോബി ചോദിക്കുന്നു. ചിലപ്പോള്‍ ലൈംഗികാരോപണക്കേസ് തെറ്റയിലിന് സര്‍ട്ടിഫിക്കറ്റായി നല്‍കിയിട്ടുണ്ടാകും. എങ്കില്‍ തെറ്റയില്‍ തന്നെ മത്സരിക്കട്ടെ, നമുക്കു കാണാമല്ലോയെന്ന് നോബി നേരത്തെ വിശദീകരിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ മത്സരിക്കുമെന്ന വെളിപ്പെടുത്തല്‍

അതേസമയം, തെറ്റയിലിനെതിരായ കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണവിഷയമാക്കി ഉന്നയിക്കാന്‍ യു ഡി എഫ് ക്യാമ്പിനു താല്‍പര്യമുണ്ടെങ്കിലും കോണ്‍ഗ്രസ്സിലെ ചില ഉന്നത നേതാക്കള്‍ക്ക് നോബിയുമായുള്ള ബന്ധം പുറത്തു വന്നതോടെ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വവും ഇപ്പോള്‍ മൗനം പാലിച്ചിരിക്കുകയാണ്. ബെന്നി ബെഹനാന്‍ എം എല്‍ എ അടക്കം താനുമായി സംസാരിച്ചിരുന്നുവെന്ന നോബിയുടെ വെളിപ്പെടുത്തലുകളാണ് കോണ്‍ഗ്രസുകാര്‍ വെട്ടിലാകാന്‍ കാരണം. അങ്കമാലിയില്‍ യുഡിഎഫില്‍ സീറ്റ് തര്‍ക്കം തുടരുകയുമാണ്. ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ സീറ്റിനായി ശക്തമായി രംഗത്തുണ്ട്.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരാണ് ജോസ് തെറ്റയിലിനെതിരെ മത്സരിച്ചത്. ഇത്തവണ ജേക്കബ് ഗ്രൂപ്പില്‍ നിന്നും സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വരുമോയെന്നു സംശയമുണ്ട്. കോണ്‍ഗ്രസ്സില്‍ മത്സരിക്കാന്‍ നിരവധി പേരാണ് സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയിട്ടുള്ളത്. ഇതില്‍ പ്രധാനി കെ എസ് യു അഖിലേന്ത്യാ പ്രസിഡന്റായി നിയമിക്കപ്പെട്ട റോജി എം ജോണാണ്. ഇതില്‍ റോജി ജോണിന് സീറ്റ് നല്‍കുന്നതിനോട് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും വി എം സുധീരനും താല്‍പര്യമില്ലങ്കിലും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡുമായുള്ള ബന്ധത്തിലൂടെ റോജി ജോണ്‍ സീറ്റ് ഉറപ്പിക്കുമോ എന്ന സംശയം പല നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ അങ്കമാലി സീറ്റില്‍ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പിലെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

Top