കാസർഗോഡ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് കവർച്ച ;കവർന്നത് 15 ലക്ഷം രൂപയുടെ ആഭരണങ്ങളും നാല് ലക്ഷം രൂപയും :ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ

കാസർകോട്: ഹെസങ്കടിയിൽ ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ആക്രമിച്ച് കവർച്ച. പതിനഞ്ച് ലക്ഷം രൂപയുടെ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം ഹെസിങ്കിടി ദേശീയ പാതയിലെ രാജധാനി ജ്വല്ലറിയിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കാറിൽ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അബ്ദുള്ളയെ കെട്ടയിട്ടശേഷമാണ് മോഷ്ടാക്കൾ ജുവലറിക്കുള്ളിൽ കടന്നത്.

അയാളുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്നും സംശയിക്കുന്നുണ്ട്. ആക്രമണത്തിൽ തലയിൽ സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലലറിയിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ദിവസങ്ങളോളം ജുവലറിയും പരിസരവും നിരീക്ഷിച്ചശേഷമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top