തിരുവനന്തപുരം: വിവാദമായ ബന്ധുത്വ നിയമനത്തില്‍ രാജിവെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍. വിജിലന്‍സിനു മുന്നിലാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്‍ നടത്തിയ നിയ്മനങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള ഫയലുകള്‍ പിടിച്ചെടുക്കണമെന്ന് സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. </പ്>
<പ്>പൊതുമേഖലാ സ്ഥാപനമായ റുട്ട്‌റോണിക്‌സില്‍ നാല് നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്നും രണ്ടു എന്‍ജിനീയര്‍മാരെയും രണ്ടു സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കെല്ലമുള്ള തെളിവുകളും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറി.
അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവില്‍ ഇപി ജയരാജന്‍ നടത്തിയ വിശദീകരണവും പൊളിയുന്നു. വ്യവസായ വകുപ്പില്‍ ജയരാജന്‍ നടത്തിയ ബന്ധു നിയമനങ്ങളെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ക്രമവിരുദ്ധമാണെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്ത്. വിജിലന്‍സ് അനുമതിയോടെയാണ് കെഎസ്ഇ എംഡിയായി അന്തരവനായ പികെ സുധീറിനെ നിയമിച്ചതെന്നായിരുന്നു ജയരാജന്റെ വാദം. എന്നാല്‍ സുധീറിന്റെ നിയമന ഉത്തരവ് തന്നെ ജയരാജന്റെ വാദം പൊളിക്കുന്നതാണ്. മന്ത്രി സ്വന്തം ലെറ്റര്‍പാര്‍ഡില്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധു നിയമനങ്ങളെല്ലാം നടന്നത്.
പികെസുധീറിന്റെയും മറ്റൊരു ബന്ധുവായ എംകെ ജില്‍സന്റെയും അടക്കമുള്ള നിയമനത്തിനായി വ്യവസായ വകുപ്പ് സെക്രട്ടറിക്ക് ഇപി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയത് സ്വന്തം ലെറ്റര്‍ പാഡിലാണ്. ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. സുധീറിനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് വിജലന്‍സിന്റെ അനുമതിയില്ല. തുടര്‍ സര്‍വ്വീസിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പികെ സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇയില്‍ എംഡിയായി നിയമിച്ചത്. അടിയന്തര പ്രാധാന്യത്തോടെ നിയമിക്കണമെന്നാണ് ജയരാജന്റെ കത്തിലെ ഉള്ളടക്കം. ജയരാജന്റെ മറ്റൊരു ബന്ധുവായ എംകെ ജില്‍സനെ വ്യവസായ വകുപ്പിന് കീഴിലെ കിനെസ്‌ക്കോ എംഡിയാക്കാന്‍ വ്യവസായ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതും് സ്വന്തം ലെറ്റര്‍പാഡിലാണ്.
നായനാരുടെ ചെറുമകനായ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എംഡിയായും നികാന്തിനെ കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രൊമേഷന്‍ ഇന്‍ഡസ്ട്രീയില്‍ പാര്‍ക്ക് എംഡിയായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയത് ജയരാജനാണ്. ജിന്‍സന്റെ നിയമന ഉത്തരവിലും വിജിലന്‍സ് അനുമതിയെ കുറിച്ച് ഒന്നും പറയുന്നുമില്ല. എന്നാല്‍ നിയമസഭയില്‍ മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത് നിയമനങ്ങളില്‍ ക്രമക്കേടില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സോടെയാണ് എല്ലാം നടത്തിയതെന്നുമാണ്. ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജയരാജന്‍ അഴിമതി നടത്തിയെന്ന് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജനെ തള്ളിപ്പറഞ്ഞതെന്നാണ് സൂചന. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജനെ പിന്തുണച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുറപ്പാണ്.