മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി..

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗമാണ് കമല്‍നാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. 114 കോൺഗ്രസ് എംഎൽഎമാർക്ക് പുറമേ ബിഎസ്‌പി, എസ്‌പി അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണ സർക്കാരിനുണ്ട്.

230 അംഗ നിയമസഭയില്‍ 114 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന് കമല്‍നാഥ്, ജ്യോതിരാഥിത്യ സിന്ദ്യ, ദിഗ്‍വിജയ്സിംഗ് എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിരീക്ഷകനായി എ.കെ ആന്‍റണി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീണ്ട 24 മണിക്കൂറുകള്‍ക്കുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 109 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. മായാവതിയുടെ ബിഎസ്പി രണ്ട് സീറ്റും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഒരു സീറ്റും നേടാനായി. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേവലഭൂരിപക്ഷമായ 116 എന്ന മന്ത്രിക സംഖ്യ മറികടക്കാന്‍ കോണ്‍ഗ്രസിനാകും. ഒരു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്.വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും ലീഡ്‌നില മാറിമറിഞ്ഞിരുന്നു.67041564

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വോട്ടെണ്ണല്‍ അവസാനിക്കുന്നതിനു മുന്‍പാണ് കമല്‍നാഥ് കത്ത് നല്‍കിയത്.

 

Top