കനയ്യയെ കൊല്ലാന്‍ പോസ്റ്ററൊട്ടിച്ചവന്റെ സമ്പാധ്യം വെറും 150 രൂപ.

ന്യൂഡല്‍ഹി: കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം വാഗ്ദാനം ചെയ്ത പൂര്‍വ്വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മ്മയുടെ ആകെ വരുമാനം 150 രൂപ. ബിഹാറിലെ ബെഗുസാറായി ഗ്രാമത്തില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. മാസങ്ങളായി വാടകപോലും തന്നിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതായി പോലീസ് പറയുന്നു. പോസ്റ്ററൊട്ടിച്ച് പൊതു സ്ഥലം വൃത്തികേടാക്കിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.delhi poster

കനയ്യയെ വധിക്കുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച് പൂര്‍വ്വാഞ്ചല്‍ സേനയുടെ പോസ്റ്ററുകള്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥിരമായ ഒരു വരുമാനമാര്‍ഗം പോലും ഇല്ലാത്ത ആദര്‍ശ് ശര്‍മ്മ നാട്ടുകാര്‍ക്കുവേണ്ടി പോലീസ് സ്‌റ്റേഷനിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും പോകുന്നതിന് പണം വാങ്ങിയാണ് നിത്യചെലവുകള്‍ നടത്തിയിരുന്നത്. തന്റെ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങള്‍ നടത്താമെന്ന് പറഞ്ഞ് ഇയാള്‍ നാട്ടുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പോലീസ് പയുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ആകെ 150 രൂപയാണുള്ളത്.

പോലീസ് കേസെടുത്തിരിക്കുന്നത് അറിഞ്ഞ് നാടുവിട്ടിരിക്കുകയാണ് ആദര്‍ശ് ശര്‍മ്മ. ഇയാളെ പിടികൂടിയ ശേഷം വധഭീഷണി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്താനാണ് നീക്കം.

Top