വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ? ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് ബി​ജെ​പി

ബംഗളൂരു: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന ട്വീറ്റ് പിൻവലിച്ച് കർണാടക ബിജെപി. സർക്കാർ രൂപീകരിക്കാൻ‌ കർണാടക ഗവർണർ വാജുഭായ് വാല ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുമുള്ള ട്വീറ്റാണ് പിൻവലിച്ചത്.

സർക്കാർ രൂപീകരിക്കാൻ‌ കർണാടക ഗവർണർ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബിജെപി സർക്കാർ അധികാരമേൽക്കുമെന്ന് പാർട്ടി എംഎൽഎ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച യദിയൂരപ്പ മന്ത്രി സഭ അധികാരമേറ്റെടുക്കുമെന്ന്   പാർട്ടി സംസ്ഥാന വക്താവും മുൻ മന്ത്രിയുമായ സുരേഷ് കുമാറാണ് ട്വീറ്റ് ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അണികളെ ക്ഷണിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതേ അറിയിപ്പ് തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നൽകിയിരുന്നു. ഇതും പിന്നീട് പിൻവലിച്ചു.

Latest
Widgets Magazine