പാര്‍വതിയെ തെറിവിളിച്ച് അറസ്റ്റിലായ പ്രിന്‍റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്; ‘മോനേ ലോകത്തിന്‍റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’

മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കമന്റുകളും ആക്ഷേപങ്ങളും അതിരു കടന്നപ്പോള്‍ താരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാര്‍വതിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യം അറസ്റ്റ് ചെയ്ത പ്രിന്റോയെ പിന്നീട് വിട്ടയച്ചു. പോലീസ് അറസ്‌റ് ചെയ്ത് വിട്ടയച്ച പ്രിന്റോക്ക് പിന്തുണയുമായി കസബയുടെ സംവിധായകന്‍ ജോബി ജോര്‍ജ് രംഗത്ത്. ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും നിനക്ക് ജോലി നല്‍കാമെന്ന് ജോബി പറയുന്നു. ജോബിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു കമന്റാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതുവരെ നിര്‍മാതാവ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

വൈറലാകുന്ന കമന്റ് ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബൈയിലോ യുകെയിലോ ഓസ്‌ട്രേലിയയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’. ഇത് പ്രിന്റോയ്ക്ക് നല്‍കിയ മറുപടി തന്നെയാണോ അതോ മറ്റ് വല്ല സംഭവത്തിലും ജോബി പ്രതികരിച്ചതാണോ എന്നും വ്യക്തമല്ല.

Top