കാട്ടാക്കടയില്‍ എന്‍ ശക്തനെതിരെ അട്ടിമറി വിജയമുറപ്പിച്ച് പികെ കൃഷ്ണദാസ്

തിരുവന്തപുരം: സ്പീക്കര്‍ എന്‍ ശക്തനും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസും ഏറ്റുമുട്ടുന്ന കാട്ടാകട മണ്ഡലത്തില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് എന്‍ഡിഎ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോള്‍ മണ്ഡലത്തില്‍ വ്യക്തമായ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാട്ടാകടയില്‍ ശക്തമായ മത്സരത്തില്‍ പി കെ കൃഷ്ണദാസിന് വിജയമുറപ്പിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയും കണക്കുകൂട്ടല്‍.

ഭരണ വിരുദ്ധ വികാരത്തിനൊപ്പം നിലവിലെ എംഎല്‍എയെക്കിരായ ശക്തമായ പ്രതിഷേധവും വോട്ടായി മാറുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരിക്കും മുന്നിലെത്തുകയെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നു. 2011 ല്‍ ആദ്യമായി പികെ കൃഷ്ണദാസ് മത്സരിക്കുമ്പോള്‍ നേടിയത് 22,550 വോട്ടുകളായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 36,363 വോട്ടുകളാണ്. ഈ കണക്കുകള്‍ പ്രകാരം നിലവലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കടുത്ത ഭീഷണിയാകും. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മണ്ഡലത്തിലുണ്ടെങ്കിലും എന്‍ഡിഎ കോണ്‍ഗ്രസ് പോരാട്ടത്തിനിടയില്‍ അപ്രസ്തമായിരക്കുകയാണ്.
ഐ.ബി. സതീഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top