കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും കരുവാഞ്ചല്‍ സ്വദേശിയുമായ അഡ്വ ബിനോയ് തോമസാണ് കെസി ജോസഫിനെതിരായ പ്രതിഷേധമുയര്‍ത്തി മത്സരം രംഗത്തെത്തുന്നത്.
മണ്ഡലത്തിലെ യുഡിഎഫ് ഘടകക്ഷികളുടെയും പിന്തുണ ബിനോയ് തോമസിനുണ്ടെന്നാണ് സൂചന. നടുവില്‍ പഞ്ചായത്ത് മുന്‍ മെമ്പറായിരുന്ന ബിനോയ് ഇപ്പോള്‍ ജനശ്രീ മിഷന്‍ നിയോജക മണ്ഡലം ചെയര്‍മാനാണ്. മണ്ഡലത്തിലെ പ്രവര്‍ത്തക്കര്‍ക്ക് സുപരിചിതനായ മുഖമാണ് ബിനോയ് അത് കൊണ്ട് തന്നെ ഈ സ്ഥാനാര്‍ത്ഥിത്വം കെ സി ജോസഫിന് കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. ഇരിക്കൂറിലെ മുക്കിലും മൂലയിലും പരിജയമുള്ള അഡ്വ.ബിനോയ് തോമസ് വിമത സ്ഥാനാര്‍ത്ഥിയാകുന്നതോടെ വിജയം ബിനോയിക്കാകും

കെസി ജോസഫിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സര രംഗത്തിറങ്ങുന്നതെന്ന് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പതിറ്റാണ്ട് ഭരിച്ചിട്ടും ഇരിക്കൂര്‍ മണ്ഡലം വികസന കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് ബിനോയ് തോമസ് ചൂണ്ടികാട്ടി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ്ണമായ പിന്തുണയോടെ മത്സംര രംഗത്തിറങ്ങുന്ന വിമത സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കും, കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന ഇരിക്കൂറില്‍ ഇതോടെ പരാജമുറപ്പിച്ചമട്ടാണ്. ദിവസങ്ങളായിട്ടും മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചരണം പോലും പൂര്‍ത്തിയാക്കാന്‍ കെസി ജോസഫിന് കഴിയുന്നില്ല,
കുടംബയോഗങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പല പരിപാടികളും റദ്ദാക്കുകയാണ്. മുതിര്‍ന്ന നേതാക്കളാരും ഇരിക്കൂരില്‍ പ്രചരണത്തിന് വരാന്‍ ഭയക്കുന്ന സാഹചര്യവും നിലവിലുണ്ട്. കെസിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ശക്തമാണമെന്നാണ് ഇത് തെളിയിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ വികാരം വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയതോടെ ഇരിക്കൂരില്‍ മത്സരം കടുത്തു. കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായി തന്നെ വിമത സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ വീഴും. ഭൂരിപക്ഷം വോട്ടുകളുള്ള ക്രിസ്ത്യന്‍ സഭയും കെസി ജോസഫിനെതിരായി നിപപാട് പ്രഖ്യാപിച്ചതോടെ ഇരിക്കൂരിലെ പാരമ്പര്യ കേണ്‍ഗ്രസ് വോട്ടുകളിലും വിള്ളര്‍ വീഴും. 34 വര്‍ഷം ഭരിച്ചിട്ടും ഇരിക്കൂര്‍ മണ്ഡലത്തില്‍ കാര്യമായ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നതാണ് വസ്തുത.
ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


