കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജോസ് ടോമാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അതിനാല്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണമെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു.സ്ഥാനാർഥിയെ തീരുമാനിച്ചത് പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റിയാണ്. അതുകൊണ്ട് പാർട്ടി ചിഹ്നം സ്ഥാനാർഥിക്ക് അനുവദിക്കണമെന്നും ജോസ് പക്ഷം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടു. എന്നാൽ രണ്ടില ചിഹ്നം അനുവദിക്കണമെന്ന ജോസ് വിഭാഗത്തിന്റെ വാദത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തള്ളി.സ്റ്റിയറിംഗ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നത്. സ്ഥാനാർഥി നിർണയത്തിനു മാത്രമാണ് സ്റ്റിയറിംഗ് കമ്മിറ്റിക്ക് അധികാരമെന്നും ടിക്കാറാം മീണ മറുപടി നൽകി. പി.ജെ. ജോസഫ് എഴുതി നൽകിയാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാന്‍ സാധിക്കുവെന്ന് ടിക്കാറാം മീണ നിലപാട് എടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പി.ജെ ജോസഫ് എഴുതി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചാം തീയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും മീണ വ്യക്തമാക്കി. എന്നാൽ, ചിഹ്നം അനുവദിക്കുന്നതിലെ നിയമപരമായ ചില പ്രശ്നങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ജോസഫ് അറിയിച്ചിട്ടുള്ളത്. നിയമപരമായി എന്താണ് പ്രായോഗികമെന്ന് പരിശോധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ചിഹ്നം സംബന്ധിച്ച് ജോസഫ് – ജോസ് കെ മാണി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ വിഭാഗവുമായി അനൌദ്യോഗിക ചര്‍ച്ച നടത്തിയതായി ടിക്കാറാം മീണ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് പി.ജെ ജോസഫിന്റെ തീരുമാനമാകും ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ നിര്‍ണ്ണായകമാകുക എന്നതാണ് ലഭിച്ച ഉപദേശം. ജോസ് കെ മാണിക്ക് വിഭാഗത്തിനെതിരായ കോടതി നടപടിയുള്ള സാഹചര്യത്തിലാണിതെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.