നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9-ന്, വോട്ടെണ്ണൽ മെയ് 4-ന്. അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ട അവസ്ഥയില്‍ മുന്നണികള്‍. ഇന്ന് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സിപിഎം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയും വോട്ടെടുപ്പ് ഏപ്രില്‍ 9നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഏപ്രിതില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക.കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-നാണ് വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി മാർച്ച് 23 ആണ്. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം.

വിഷുവും വേനലുമെല്ലാം പരിഗണിച്ചായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ബംഗാളില്‍ അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് പരാതി നല്‍കാനുളള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

Top