സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് :വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

വിവിധ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ചുവടെ

ഓറഞ്ച് അലേർട്ട്

ജൂൺ 15: ഇടുക്കി, കോഴിക്കോട്, കണ്ണൂർ.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

ജൂൺ 11 : കണ്ണൂർ, കാസർഗോഡ്.
ജൂൺ 12 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 14 : എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം,എറണാകുളം, മലപ്പുറം, വയനാട്, കാസർഗോഡ്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യത്തിൽ ജനം സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Top