കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല; കേസ് 26 ലേക്ക് മാറ്റി; വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി

കൊച്ചി: കന്നുകാലികളെ കശാപ്പ് ചെയ്യാൻ ചന്തകളിൽ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്.

ഹൈബി ഈഡൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.ജി. സുനിൽ, കലൂർ മാർക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23 ലെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കന്നുകാലികളുടെ സംരക്ഷണം, കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കൽ, വെറ്ററിനറി പരിശീലനം, കന്നുകാലി വിപണനം തുടങ്ങിയവ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ളവയാണ്. ഇത് മറികടന്നാണ് നിരോധനം. കേന്ദ്രസർക്കാർ ഉത്തരവ് കൊണ്ടുവന്നത് നിയമ വിരുദ്ധമാണെന്നും സംസ്ഥാനം വ്യക്തമാക്കി.

അതേസമയം, ബീഹാർ അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചും പിന്നീട് ഏഴംഗ ബെഞ്ചും ശരിവച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ മൃഗസംരക്ഷണം ഉൾപ്പെടുമെന്നതിനാൽ നിയമം കൊണ്ടുവരാനും ഉത്തരവ് നൽകാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Top