കേരളത്തില്‍ കന്യാസ്ത്രീളാകാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല; അന്തംവിട്ട് സഭ…  

കേരളത്തില്‍ കന്യാസ്ത്രീയാകാന്‍                   സന്നദ്ധരാകുന്നവരുടെയുവതികളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്നാണ് കണ്ടെത്തല്‍. ക്രൈസ്തവ സഭാ നേതൃത്വത്തിന് ആശങ്ക.സ്ഷ്ടിക്കുംവിധമാണ് കന്യാസ്ത്രീകളുടെഎണ്ണം കുറയുന്നത്. സീറോ മലബാര്‍ സഭയുടെ സിനഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തെന്നാണ് വാര്‍ത്ത. പ്രശ്‌നം പഠിക്കാന്‍ സര്‍വ്വെ നടത്തുന്നതിനെക്കുറിച്ചും സഭാ നേതൃത്വം ആലോചിക്കുന്നുണ്ട്. എറണാകുളം അതിരൂപതയില്‍ മാത്രമല്ല, എല്ലാ രൂപതകളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് സിനഡ് വിലയിരുത്തുന്നു.ലോകത്താകമാനം കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതായ റിപ്പോട്ടുകള്‍ നേരത്തെ വന്നിരുന്നു.ഒരുകാലത്ത് ദാരിദ്രവും മറ്റും മൂലം വലിയതോതില്‍പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുമായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴില്‍ 2015ല്‍ 1742 പാതിരിമാരും 6781 കന്യാസ്ത്രീകളുമാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പാതിരി പഠനത്തിന് സെമിനാരികളിലുള്ള ആണ്‍കുട്ടികളുടെ എണ്ണം 735 ഉം കന്യാസ്ത്രീയാകാന്‍ എത്തിയവരുടെ എണ്ണം 210 ഉം ആയി കുറഞ്ഞു. പാലായില്‍ നിന്നായിരുന്നു കന്യാസ്ത്രീകളാകാന്‍ കൂടുതല്‍ പേര്‍ എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവിടെ നിന്ന് ആളെ കിട്ടാത്ത അവസ്ഥയാണ്. പെണ്‍കുട്ടികളിലേറെയും നഴ്‌സിങ് പഠിച്ച് ജോലി നേടി കുടുംബം നോക്കുന്നതിനാണ് താല്‍പ്പര്യം കാണിക്കുന്നത്. ജീവിതത്തില്‍ എടുത്തുപറയാവുന്ന ഒരു ജോലി വേണമെന്നാഗ്രഹിക്കുന്ന യുവതികളുടെ എണ്ണം കൂടി വരുന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൈസ്തവ  സമൂഹത്തില്‍ പാതിരിമാര്‍ക്കുള്ള ബഹുമാനവും പരിഗണനയും കന്യാസ്ത്രീകള്‍ക്ക് ലഭിക്കാത്തതും പെണ്‍കുട്ടികളെ പിന്തിരിപ്പിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും ഇഷ്ടമുള്ളവസ്ത്രങ്ങള്‍ ധരിക്കുന്നതിനും പാതിരിമാര്‍ക്ക് തടസ്സമില്ല. എന്നാല്‍, ഈ സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്ക് നിഷേധിക്കുന്നു.

Top