കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബർ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ-ഓർഡിനേഷൻ (KAPC) കോഴിക്കോട് ബ്രാഞ്ചുമായി സഹകരിച്ചാണ് ആസ്റ്റർ മിംസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോവിഡ് മുക്തമായതിനു ശേഷവും വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ മിക്കവരിലും കണ്ടുവരുന്നുണ്ട്. ലോങ്ങ് കോവിഡ് രോഗ ലക്ഷണങ്ങളായ ശാരീരികക്ഷമതക്കുറവ്, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ്, ബാലൻസ് നഷ്ടപ്പെടൽ, ദൈനംദിന ജോലികളിൽ ഏർപ്പെടുന്നതിനുള്ള പ്രയാസം തുടങ്ങിയവയുടെ ചികിത്സയിൽ ഫിസിയോതെറാപ്പിയുടെ ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്തംബർ 12 ഞായറാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പങ്കെടുക്കാം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 9061443355

Top