ഹൈക്കോടതി വിധിക്കെതിരെയുള്ള മാര്‍ച്ച് അക്രമാസ്തമായത് മുന്‍കൂട്ടിയുള്ള തിരക്കഥ; 500 പേരുടെ മാര്‍ച്ചിന് അനുമതിവാങ്ങി പങ്കെടുത്തത് അയ്യായിരം പേര്‍

കൊച്ചി: ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ഏകോപന സമിതി നടത്തിയ പ്രതിഷേധവും തുടര്‍ന്നുള്ള ഹര്‍ത്താലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് രഹസ്യാന്വേഷണ വിഭാഗം. അഞ്ഞൂറ് പേര്‍ക്ക് മാത്രം അനുമതി തേടിയ മാര്‍ച്ചില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. പ്രകോപനപരമായ മുദ്രാവാക്ക്യവുമായി സമരക്കാര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ബലപ്രയോഗം നടത്തിയത്. ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി സംസ്ഥാന ഹര്‍ത്താലിനാണ് തിരക്കഥ തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് കാര്യമായ സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ നിയമപരമായി മേല്‍ക്കോടതിയെ സമീപിക്കാമെന്നിരിക്കെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലേയക്ക് പ്രതിഷേധം മാറുന്നത് വിമര്‍ശനത്തിനും ഇടയാക്കിയട്ടുണ്ട്. ഹോക്കോടതി വിധിക്കെതിരെ ജനാധിപത്യ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നിരിക്കെ ഹൈക്കോടതി മാര്‍ച്ചുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട് പോകുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം.

ഇതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി. മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അയ്യായിരത്തോളം പേര്‍ എത്തിയ റാലി സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു.

പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ത്തു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും, ലാത്തിയടിയേറ്റ് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷന്‍, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അതിനിടെ സമ്മര്‍ദ്ദം ശക്തമായതോടെ റാലി നടത്തിയവര്‍ക്കെതിരെ പൊലീസിന് കേസെടുക്കേണ്ടിയും വരും. റാലിക്കെതിരെ ഹൈക്കോടതി എന്ത് നിരീക്ഷണം നടത്തുമെന്നതും ശ്രദ്ധേയമാകും.

ഇത് കൂടി കണക്കിലെടുത്താണ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകുന്നത്.

മണപ്പാട്ടിപറമ്പില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ട്സ് കോളജിനു മുന്‍പില്‍ പൊലീസ് തടഞ്ഞപ്പോഴാണു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയത്. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നേതൃത്വം ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. അതിനിടെ എറണാകുളം ജില്ലയില്‍ ഇന്നു മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.. ഹൈക്കോടതിയിലേക്കു മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താലെന്നു സമിതി നേതാക്കള്‍ അറിയിച്ചു.

Top