സംസ്ഥാനത്ത് കാലവർഷം മൂന്നിനെത്തും : അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് മുതലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ മുതൽ കാലവർഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതൽ നാല് ദിവസം വരെ ഇതിൽ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്ന് മുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഇപ്പോൾ അറിയിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ ആറ് ജില്ലകളിലും അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.

Top