ആ അജ്ഞാത സംഘം ആര്; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ആ സംഘത്തിനു പിന്നാലെ പൊലീസ്

കോട്ടയം: ആ അജ്ഞാത സംഘം ആരെന്ന ആശങ്കയിലാണ് പൊലീസ്. ആ പെണ്‍കുട്ടി പറഞ്ഞ സംഘത്തെപ്പറ്റിയുള്ള കഥകള്‍ സത്യമാണെങ്കില്‍ ഇനി അവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പൊലീസ്. കോട്ടയത്തുനിന്നു തട്ടിക്കൊണ്ടുവന്ന 19 വയസുള്ള പെണ്‍കുട്ടി തൃശൂരിലെത്തിയപ്പോള്‍ സംഘത്തെ വെട്ടിച്ച് ഓടി രക്ഷപെട്ടതായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മാരുതി ഓംനി വാനില്‍ ഇന്നലെ ഉച്ചയ്ക്ക് കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍നിന്നാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുവന്നത്. തമിഴും മലയാളവും സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടിനല്‍കുന്ന സൂചന.

തൃശൂരിലെത്തിയപ്പോള്‍ വെള്ളം വാങ്ങാനായി സംഘത്തിലെ ചിലര്‍ പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടി ഇവരെ തട്ടിമാറ്റി രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയോടി അടുത്തുള്ള ഫല്‍റ്റില്‍ അഭയം തേടുകയായിരുന്നു. ഫല്‍റ്റുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വണ്ടിയില്‍വച്ച് പെണ്‍കുട്ടിക്ക് എന്തോ ഗുളിക നല്‍കിയിരുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്തി. വിശദാംശങ്ങള്‍ അറിയാനായി പെണ്‍കുട്ടിയുടെ തൊണ്ടയില്‍ നിന്നും സ്രവം പരിശോധനക്കായി എടുത്ത് കാക്കനാട്ടെ ലാബിലേക്ക് അയച്ചു. പെണ്‍കുട്ടിയെ മറ്റു വിവിധ വിദഗ്ധ പരിശോധനകള്‍ക്കും വിധേയമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി ഏതെങ്കിലും വിധത്തിലുള്ള പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളും കോട്ടയം പോലീസും മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Top