തട്ടിക്കൊണ്ടുപോയവരുടെ കൈകളില്‍ നിന്ന് തന്നെ രക്ഷിച്ച പൊലീസുദ്യോഗസ്ഥന് കുഞ്ഞിന്റെ നിറപുഞ്ചിരി

ഹൈദരാബാദ്: ഭിക്ഷാടകയായ അമ്മയുടെ അരികില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഹൈദരാബാദ് പൊലീസ് രക്ഷപ്പെടുത്തി. വെറും 15 മണിക്കൂര്‍ കൊണ്ടാണ് കുഞ്ഞിനെ തിരികെ അമ്മയുടെ കൈകളിലേല്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്ത് കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ പോലീസുദ്യോഗസ്ഥനെ നോക്കി ചിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയാലും ഇല്ലെങ്കിലും അതെന്റെ മനസ്സില്‍ എല്ലാ കാലത്തും നിലനില്‍ക്കുമെന്നാണ് നാമ്പള്ളി പൊലീസ് സ്‌റ്റേഷന്‍ എസ് ഐ ആര്‍ സഞ്ജയ് കുമാര്‍ പറഞ്ഞത്.

20000ത്തോളം പേരാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തത്. ഹൈദരാബാദ് അഡീഷണല്‍ കമ്മീഷണര്‍ സ്വാതി ലാക്‌റയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാമ്പള്ളിയിലെ തെരുവില്‍ ഭിക്ഷ തേടി കഴിയുന്ന 21കാരി ഹുമേറാ ബീഗത്തിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ 4.30ന് തട്ടിക്കൊണ്ടുപോയത്. ഉറക്കമെണീറ്റപ്പോഴാണ് തന്റെ മകന്‍ ഫൈസാന്‍ഖാനിനെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് ഹുമേറ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അവര്‍ നാമ്പള്ളി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് 42കാരനായ മുഹമ്മദ് മുഷ്താഖിലേക്കും 25കാരനായ മുഹമ്മദ് യൂസഫിലേക്കും അന്വേഷണം ചെന്നെത്തുന്നത്. മുഷ്താഖിന്റെ ബന്ധുവായ മുഹമ്മദ് ഗൂസിന് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന ആഗ്രഹം മുഷ്താഖിനോട് മുമ്പ് പറഞ്ഞിരുന്നു. ഇതാണ് ഇരുവരെയും കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.പക്ഷെ കുട്ടിയുടെ രക്ഷിതാക്കളെ കൊണ്ടുവരാത്തതിനാലും സംശയം തോന്നിയതിനാലും ഗൂസ് കുട്ടിയെ സ്വീകരിക്കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു. കുട്ടിയെ എന്തു ചെയ്യണമെന്നറിയാതെ വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്

Top