ചുംബനവും ആരോഗ്യത്തിന് ഹാനികരം; ക്യന്‍സര്‍ വരുത്തന്നത് ചുംബനം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ല എന്നാല്‍ തന്നെ ചുംബനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നല്‍കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ദര്‍. ചുംബനം ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ചുണ്ടുകള്‍ പരസ്പരം കോര്‍ക്കുമ്പോള്‍ ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) പങ്കാളിയിലേക്ക് പകരും. ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമത്രെ. തലയിലും കഴുത്തിലുമുള്ള ക്യാന്‍സറാണ് ചുംബനത്തിലൂടെ പടരാന്‍ സാധ്യത. ലണ്ടനിലെ ഒരുകൂട്ടം ഗവേഷകരാണ് ചുംബന ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഓറല്‍ എച്ച്പിവിയാണ് തലയിലെയും കഴുത്തിലെയും ക്യാന്‍സറിന് കാരണമാകുന്നത്. തലയില്‍ ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ള ഏഴുപതു ശതമാനം പേരിലും ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ട്. വദനസുരതം, ലിപ്‌സ് ലോക്ക് എന്നിവയൊക്കെ എച്ച്പിവി പടരാന്‍ ഇടയാക്കുമെന്നാണ് പഠനസംഘം നല്‍കുന്ന മുന്നറിയിപ്പ്.
പുകവലിയും മദ്യപാനവുംപോലെ ചുംബനവും ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമാണെന്നാണ് ഗവേഷകരുടെ വാദം. ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഗവേഷകരായ ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡോ. മഹിബന്‍ തോമസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. എച്ച്പിവി വൈറസിനെതിരായ വാക്‌സിന്‍ 12 13 വയസുള്ള കുട്ടികള്‍ക്ക് നല്‍കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും പഠനസംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top