സോഷ്യൽ മീഡിയയിൽ നിന്നും മറിച്ചൊരു അഭിപ്രായം വേണ്ട, പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം : മന്ത്രിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.കെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ കെ ശൈലജ. സോഷ്യൽ മീഡിയയിൽ നിന്നും മറിച്ചൊരു അഭിപ്രായം വേണ്ട പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പുതിയ നിര തന്നെ വന്നിരിക്കുന്നു. താൻ മാത്രമല്ല മികച്ച പ്രകടനം നടത്തിയത്. എല്ലാ മന്ത്രിമാരും മികച്ച പ്രവർത്തനം നടത്തിയവരാണ്. സോഷ്യൽ മീഡിയയിൽ മറിച്ചൊരു അഭിപ്രായം വേണ്ട’. താൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കൊവിഡിനെ നേരിട്ടതെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

ഇതോടെ ശൈലജ ടീച്ചറിന് മന്ത്രി സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അരങ്ങേറുന്ന പ്രതിഷേധങ്ങൾക്ക് വിരാമമാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് താൻ പ്രവൃത്തിച്ചതെന്നും പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവത്തനങ്ങൾ ഉണ്ടാകുമെന്നും ടീച്ചർ വ്യക്തമാക്കി.

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. സിനിമാ പ്രവർത്തകരടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം പുതുമുഖങ്ങൾക്കാണ് പരിഗണന നൽകിയതെന്നാണ് പാർട്ടിയുടെ വാദം.

Top