രണ്ടാമത്തെ ഘട്ടത്തെക്കാൾ രോഗികൾ കൂടും.സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങൾ ശക്തമാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചതാണ്: കെ.കെ ശൈലജ ടീച്ചർ

തിരുവനന്തപുരം:കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമാണ് ദിവസവും കൂടുകയാണ് .പ്രവാസികളും മറ്റു സംസ്ഥാനത്ത് ഉള്ളവരും എത്തിയതോടെ ആണ് കൂടുതൽ കേസുകൾ ഉണ്ടായിരിക്കുന്നത് സംസ്ഥാനത്ത് കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുറത്തുനിന്ന് വരുന്നവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

റിവേഴ്സ് ക്വാറന്റീൻ അടക്കം കൃത്യമായി പാലിക്കണം. മരണത്തിന്റെ എണ്ണം കൂടാതെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റീൻ കൃത്യമായി നടത്തുക എന്നതാണ്. കേരളം പിൻതുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You may also like:

 വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

കേരളം മുൻകൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. കേരളത്തിലേക്ക് വരുന്നവർ ക്വാറന്റീൻ പാലിക്കണം. കൃത്യമായി ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പുറത്തുള്ള എല്ലാവരും കേരളത്തിലേയ്ക്ക് എത്താമെന്ന് തന്നെയാണ് തീരുമാനം. എന്നാൽ, അനിയന്ത്രിതമായി കൂടുതൽ പേർ വന്നാൽ പ്രതിസന്ധിയാകും. ഇനിയും രോഗികൾ കൂടാനാണ് സാധ്യത. ക്വാറന്റീൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ, സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങളിൽ വിശ്വാസമുണ്ട്. രണ്ടാമത്തെ ഘട്ടത്തെക്കാൾ രോഗികൾ കൂടും.നല്ല ജാഗ്രതയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല പരിഗണനയോടെയാണ് ആരോഗ്യപ്രവർത്തകർ എല്ലാവരെയും ചികിത്സിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top