കോടിയേരി സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തുന്നു! ഉടന്‍ ചുമതലയേല്‍ക്കും അണികൾ ആവേശത്തിൽ..

കണ്ണൂർ :സിപിഎം അണികളെ ആവേശത്തിലാക്കുന്ന റിപ്പോർട്ട് പുറത്ത് .അവരുടെ പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്‌ണൻ തിരിച്ചു വരുന്നു .സിപിഎഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. നാളെ നടക്കുന്ന നിര്‍ണ്ണായ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. താന്‍ തിരിച്ച് വരാന്‍ തയ്യാറാണ് എന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഒരു വര്‍ഷം മുമ്പായിരുന്നു കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു മാറി നിന്നത്. മകന്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാറി നില്‍ക്കുകയായിരുന്നു. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിയുടെ മടങ്ങിവരവിന് ധാര്‍മിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്.

കഴിഞ്ഞ നവംബര്‍ 11 കോടിയേരി അവധി അപേക്ഷ നല്‍കുകയും 13 ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗം അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. പിന്നാലെ രണ്ടാഴ്ചയ്ക്കുശേഷം എ വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു. പിന്നാലെയാണ് മടങ്ങിവരവ്. സമ്മേളന കാലയളവിലാണ് കോടിയേരി മടങ്ങിയെത്തുന്നത്. ഇതോടെ മഴുവന്‍ സമയ സെക്രട്ടറി ചുമതല വഹിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയ്ക്ക് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.കോടിയേരി മാറിയതോടെ ഇപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് എ.വിജയരാഘവനാണ്. കൊവി‌ഡ് രോഗത്തെ തുടർന്ന് എ.വിജയരാഘവൻ കഴിഞ്ഞ സംസ്ഥാന സമിതിയിൽ എത്തിയില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും തീരുമാനം. നാളെ നടക്കുന്ന പാർട്ടി സെക്രട്ടറിയേ‌റ്റിൽ വിജയരാഘവൻ പങ്കെടുക്കുന്നുണ്ട്. ഇതിൽ കോടിയേരി പാർട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top