കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; ഇന്ന് വിചാരണ തുടങ്ങും

കോവളത്ത് വിദേശ വനിത ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും.  തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണ. രണ്ട് പ്രതികളാണ് കേസിലുള്ളത്. പനത്തുറ സ്വദേശികളായ ഉമേഷും ഉദയനുമാണ് പ്രതികള്‍.മെയ് അഞ്ചിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ആയൂര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട അന്വേഷണത്തില്‍ ഒടുവില്‍ കോവളത്തിന് സമീപം പനത്തുറയിലെ കുറ്റിക്കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

Top