കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ അനാട്ടമി ലാബില്‍ നിന്നുള്ള പഠനാവശ്യത്തിന് ഉപയോഗിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലയോടെയാണ് കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പഠനത്തിന് ശേഷം ഉപേക്ഷിച്ചതാണ് മൃതദേഹങ്ങളൈങ്കിലും ഇത് ശാസ്ത്രീയമായി സംസ്‌കരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പഠന ശേഷം മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നതെങ്കിലും വേണ്ടത്ര ശ്രദ്ധകൊടുത്തില്ലെന്നാണ് ആരോപണം. തുടര്‍ന്ന് മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന ആരോപണമുയര്‍ത്തി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. സ്ഥലം എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.


