ഗൗരിഅമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് അജിത

കോഴിക്കോട്: ഒരു കാലത്ത് സി പി എമ്മിലെ സമുന്നത നേതാവായിരുന്ന ,മന്ത്രിയായിരുന്ന കെ ആര്‍ ഗൗരി അമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് മുന്‍ നക്സല്‍ നേതാവും അന്വേഷി പ്രസിഡന്‍റുമായ അജിത. എന്നാല്‍ രണ്ട് തവണയും ഗര്‍ഭം അലസുകയായിരുന്നു.ഗര്‍ഭം ധരിച്ചെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ് ലഭിച്ചിരുന്നില്ല. ഇതാണ് ഗര്‍ഭം അലസിപ്പോകാന്‍ കാരണം.ഗൗരി അമ്മ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് അജിത പറയുന്നു. ഒരു വാരികയില്‍ എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരിക്കല്‍ തന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഗൗരിഅമ്മ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇന്ന് ചിലപ്പോള്‍ ഗൗരിഅമ്മ താന്‍ പറയുന്നത് നിഷേധിച്ചേക്കാമെന്നും അജിത പറയുന്നു.ഗൗരിഅമ്മയെ മുഖ്യമന്ത്രി ആക്കുമെന്ന് പറഞ്ഞ് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി ഭരണത്തിലേറിയപ്പോള്‍ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയ കാര്യവും അജിത ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top