കെഎസ്ആർടിസി ബ​സി​ൽ ത​ല​ക​റ​ങ്ങി​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ല​ക​റ​ങ്ങി​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

മു​ത്തോ​ലി ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ബ​സി​ൽ​നി​ന്ന് നി​ല​വി​ളി ഉ​യ​ർ​ന്ന​ത്. ബ​സി​ൽ നി​റ​യെ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​ല​ർ​ക്കും മ​ന​സി​ലാ​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി ത​ല​ക​റ​ങ്ങി​വീ​ണ വി​വ​രം യാ​ത്ര​ക്കാ​ർ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സം​ഭ​വം അ​റി​ഞ്ഞ ഡ്രൈ​വ​ർ പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല, ബ​സി​ന്‍റെ ഹെ​ഡ്‌ലൈറ്റി​ട്ട് ഹോ​ണ്‍ മു​ഴ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞു. മി​നി​റ്റു​ക​ൾ​ക്ക​കം കി​ട​ങ്ങൂ​ർ എ​ൽ​എ​ൽ​എം ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ എ​ത്തി​ച്ചു. കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ത​ല​ക​റ​ങ്ങി​വീ​ണ​ത്.

ഡ്രൈ​വ​ർ വെ​ള്ളി​കു​ളം സ്വ​ദേ​ശി സ​ണ്ണി ജോ​സ​ഫും ക​ണ്ട​ക്ട​ർ മേ​ലു​കാ​വ് സ്വ​ദേ​ശി റോ​യി​മോ​ൻ ചാ​ൾ​സു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​യെ വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Top