പയ്യന്നൂര്‍: നവംബര്‍ 18ന് പയ്യന്നൂര്‍ കോളജില്‍ നടക്കുന്ന കെഎസ്യു മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം ഡിസിസി ജനറല്‍ സെക്രട്ടറി എം.കെ. രാജന് നിര്‍വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ഗോപിനാഥ് ലോഗോ ഏറ്റുവാങ്ങി. പ്രമോഷണല്‍ വീഡിയോ പ്രകാശനം ഫോക്ലോര് അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. ടി.പി. സലാവുദ്ദീന്‍ ആദ്യ ധനസഹായം കൈമാറി.
സംഘാടകസമിതി ചെയര്മാന് കെ.പി. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ബ്രിജേഷ്കുമാര്‍, കെ.പി. ശ്രീധരന്, കെ.കെ. വേണു, പി. തന്പാന്, ടോണി ജോസഫ്, പി. ആനന്ദ്കുമാര്‍, സി. പ്രകാശ്ബാബു, നവനീത് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പയ്യന്നൂര്‍ കോളേജ് കെ എസ് യു മഹാസംഗമം: ഓര്‍മകളുടെ സമരമുഖത്ത് നവ. 18 ന് നടക്കും.