മുല്ലപ്പള്ളീ …കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ വിളിച്ച് പറയണം- കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം

മലപ്പുറം: ചാവക്കാട് സ്വദേശി നൗഷാദിന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറാകണമെന്നും താങ്കള്‍ കോണ്‍ഗ്രസ്സ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദ് ഇന്നാണ് മരിച്ചത്. രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. നൗഷാദിന് കഴുത്തിനും കൈയ്ക്കും കാലിനുമടക്കം ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാന്‍,
ചാവക്കാട് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നതാണ്, കൊലയാളികള്‍ SDPI എന്ന വര്‍ഗീയ സംഘടനയില്‍പ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സര്‍ വെട്ടിയത്, അവര്‍ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവര്‍ത്തകരുടെ മൊഴിയാണ് സര്‍ അവര്‍ SDPI എന്നത്, താങ്കള്‍ കുടുംബനാഥനാണ് സര്‍ കോണ്‍ഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥന്‍, രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.

പ്രതികരിക്കണം സര്‍ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവര്‍ത്തകരുടെ വികാരമാണ് സര്‍.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യാര്‍ത്ഥനയോടെ.,
ഹാരിസ് മുതൂര്‍
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

Top