സുധാകരൻ വരുമ്പോൾ ഈഴവ വോട്ടുകൾ ഇല്ലാതാകും.എൻ.എസ്.എസും.എൻ.ഡി.പിയും,ക്രിസ്‌ത്യാനികളും കോൺഗ്രസുമായി അകന്നു.കൈവിട്ട വോട്ട് തിരികെ പിടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം തിരിച്ചടിയാകും.

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കൈവിട്ട ജനപിൻതുണ തിരികെ പിടിക്കാൻ സാക്ഷാൽ ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും കളത്തിലിറക്കിയ യു.ഡി.എഫിനെയും കോൺഗ്രസിനെയും കാത്തിരിക്കുന്നത് വൻ തിരിച്ചടി. ഇരുവരും യു.ഡി.എഫിനെയും കോൺഗ്രസിനെയും നയിക്കുമ്പോഴുണ്ടാകുന്ന വർഗീയ ധ്രുവീകരണം ഒഴിവാക്കാൻ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കം കോൺഗ്രസിനു തന്നെ വൻ തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന സൂചന. കോൺഗ്രസിന്റെ കാൽച്ചുവട്ടിലെ മണ്ണ് പോലും ഒലിച്ചു പോകുന്ന രീതിയിലാണ് കെ.സുധാകരന്റെ വരവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സൂചനകൾ. കണ്ണൂരിൽ തകർന്നു തരിപ്പണമായ കോൺഗ്രസ് നായകനാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ വരുന്നത് .സുധാകരൻ വരുമ്പോൾ പ്രബലമായ ഈഴവ വോട്ടുകൾ കോൺഗ്രസിന് നഷ്ടമാകും .

ഈഴവ സമുദായത്തിലെ ഒബിസി വിഭാഗം എന്നുകരുത്താവുന്ന തിയ്യ സമുദായാത്തിൽ പെട്ട ആളെ കെപി സിസിസ് പ്രസിഡന്റ് ആകുമ്പോൾ പ്രബലമായ ഈഴവ സമുദായം നയിക്കുന്ന എസ്എൻഡിപി നേതൃത്വം കോൺഗ്രസിനെ എതിർക്കും .തിയ്യസമുദായം കണ്ണൂർ കാസറഗോഡ് ,പിന്നെ കോഴിക്കോട്ടും മാത്രം ഒതുങ്ങി നിൽക്കുന്നവരാണ് .ഇതിൽ മലബാറിലെ തിയ്യസമുദായം കോൺഗ്രസിനും സുധാകരനും എതിരാണ് അതാണ് കഴിഞ്ഞതവണ കണ്ണൂരിൽ സതീശൻ പാച്ചേനിയും കാസറഗോഡ് ഉദുമയിൽ സുധാകരനും തോൽക്കാൻ കാരണം .ഉദുമയിൽ തിയ്യ സമുദായത്തിന്റെ പിന്തുണകിട്ടിയ സിപിഎമ്മിലെ കുഞ്ഞിരാമൻ ആണ് വിജയിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലബാറിൽ 48 സീറ്റാണ് ഉള്ളത് .അതിൽ വെറും 4 സീറ്റുകളാണ് കോൺഗ്രസിനുള്ളത് .ഇരിക്കൂറും പേരാവൂരും ക്രിസ്ത്യൻ സമുദായത്തിന്റെ കൈവശം ഉള്ളതാണ് .അവരുടെ പിന്തുണയിൽ മാത്രമേ വിജയിക്കൂ .കെസി ജോസഫും സണ്ണി ജോസഫും ആണ് വിജയികൾ .മാന്തവാടിയിൽ ഐ സി ബാലകൃഷ്ണൻ ഷെഡ്യൂൾഡ് കാസ്റ്റ് റിസർവേഷനിൽ ആണ് .പിന്നെ വണ്ടൂരിൽ നിന്നും അനിൽകുമാറും .തിയ്യ സമുദായക്കാർ മത്സരിക്കുന്നത് കോഴിക്കോട് ഒന്ന് ,കൊയിലാണ്ടി ,കണ്ണൂർ ,ഉദുമ സീറ്റുകളിൽ ആണ് .ഇവിടെ കണ്ണൂരിലെ തിയ്യസമുദായം കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കെയാണ് .എന്നാൽ ഈഴവ സമുദായക്കാർ ഏറ്റവും കൂടുതൽ ഉള്ള പാലക്കാട് , എറണാകുളം ,തൃശൂർ ,പത്തനതിട്ട ,കൊല്ലം തിരുവനന്തപുരം ,ഇടുക്കി ആലപ്പുഴ എന്നിവടങ്ങളിൽ ആണ് .എൻഎസ്എസ് പിന്തുണക്കുന്ന ഇവർ സുധാകരൻ വരുന്നതോടെ കോൺഗ്രസിനെ കൂടുതൽ എതിർക്കും .

 

സുധാകരന്റെ സ്ഥാനത്ത് അടൂർ പ്രകാശിനെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നെങ്കിൽ കോൺഗ്രസിന് ഈഴവ സമുദായത്തിന്റെ പിന്തുണ ശക്തമായി കിട്ടുമായിരുന്നു എല്ലാവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന അടൂർ പ്രകാശ് കോൺഗ്രസിലും ജനകീയനാണ് .മാത്രമല്ല അടൂർ പ്രകാശിന്റെ പിതാവ്  എസ് എൻ ഡിപി  യോഗം പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന ആളുമാണ് .ഈഴവസമുദായത്തിന്റെ ശക്തമായ പിന്തുണ കിട്ടുമായിരുന്നു. മലബാറിലെ 4 സീറ്റുകൾക്ക് വേണ്ടി കേരളത്തിലെ പ്രബലമായ വോട്ടുബാങ്കിനെ കോൺഗ്രസ് തകർക്കുകയാണ് സുധാകരൻ വരുന്നതിലൂടെ .അതിൽ തന്നെ കണ്ണൂർ സീറ്റിൽ മാത്രമാണ് വിജയിക്കാൻ ആവുന്നത് .അവിടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ തിയ്യ സമുദായം അതിശക്തമായി കോൺഗ്രസിന് എതിരെ ആയിരിക്കയാണ് .

രമേശ് ചെന്നിത്തലയും മുരളിയും മാറ്റി നിത്തപ്പെട്ടതോടുകൂടി നായർ സമുദായവും ലീഗിന്റെ അപ്രമാദിത്വം മൂലം ക്രിസ്ത്യൻ സമുദായവും കോൺഗ്രസിനെ കൈവിടുമ്പോൾ കോൺഗ്രസും യുഡിഎഫും കനത്ത തകർച്ചയിൽ ആണ് വീണിരിക്കുന്നത് .പ്രബലമായ ക്രിസ്ത്യൻ നേതൃത്വം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുമ്പോൾ ആണ് ലീഗിനെ ഏറ്റവും അധികം പിന്തുണക്കുന്ന ഉമ്മൻ ചാണ്ടി നേതൃത്വത്തിൽ വീണ്ടും വന്നിരിക്കുന്നത് .അഞ്ചാം മന്ത്രി അടക്കം കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ ഒതുക്കുന്നത് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗും ആണെന്ന് ആരോപണം ശക്തമാണ് .ഹാഗിയ സോഫിയ ,ലവ് ജിഹാദ് ഒക്കെ ക്രിസ്ത്യാനികളെ വലിയ തരത്തിൽ ആശങ്കയിൽ ആക്കിയിട്ടുണ്ട് .അതിനിടയിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും ഇടതുപക്ഷത്തേക്കും നേജുമെന്ന സൂചന ശക്തമാണ് .ക്രിസ്ത്യൻ മത നേതാക്കലുമായി പ്രധാനമന്ത്രി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു .

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ തോൽവിയ്ക്കു പിന്നാലെ ഉമ്മൻചാണ്ടിയെ നേതൃനിരയിലേയ്ക്കു എത്തിക്കണമെന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. ഇതിനിടെ എം.പി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടിയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെട്ടതോടെ സ്വാഭാവികമായും രമേശ് ചെന്നിത്തല ഒരടി പിന്നോട്ട് പോകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

ഇത് എൻ.എസ്.എസ് നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ടാക്കും. രമേശ് ചെന്നിത്തലയെ തഴഞ്ഞ് ഉമ്മൻചാണ്ടിയെ നേതൃ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്നത് കടുത്ത അതൃപ്തിയാണ് എൻ.എസ്.എസ് നേതൃത്വത്തിന് ഉള്ളത്. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈഴവ സമുദായത്തിൽപ്പെട്ട കെ.സുധാകരനെ കോൺഗ്രസ് നേതൃത്വം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും, ഉമ്മൻചാണ്ടിയും കോൺഗ്രസിനെയും യു.ഡി.എഫിനെയും നയിക്കാൻ എത്തുന്നതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നതു എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.

വെള്ളാപ്പള്ളി നടേശന്റെ ഈ എതിർപ്പ് മറികടക്കാനുള്ള തന്ത്രം എന്ന നിലയിലാണ് ഇപ്പോൾ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. എന്നാൽ, ഇത് വൻ തിരിച്ചടിയ്ക്കു ഇടയാക്കുമെന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന വിവരം. മലബാർ മേഖലയിൽ നിന്നുള്ള തിയ്യ ഈഴവ സമുദായാംഗമാണ് കെ.സുധാകരൻ എങ്കിലും എസ്.എൻ.ഡി.പിയുമായി സഹകരിച്ചു നിൽക്കാത്ത തീയ്യ സമുദായാംഗമാണ് . മലബാറിലെ തീയ്യ സമുദായാംഗങ്ങളുമായി വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിയോഗവും അത്ര സ്വരച്ചേർച്ചയിലുമല്ല. ഈ സാഹചര്യത്തിൽ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെ.സുധാകരൻ എത്തുന്നത് കോൺഗ്രസിന് തിരിച്ചടിയാകും.മാത്രമല്ല കെ സുധാകരൻ നേതൃത്വത്തിലേക്ക് വരുമ്പോൾ വീണ്ടും പഴയ ബിജെപി ബന്ധവും ചർച്ചയാകും.

Top