അതിർത്തിയിൽ പതിനായിരം സൈനികരെ അധികമായി വിന്യസിക്കാൻ പാക്കിസ്ഥാൻ; കുൽഭൂഷൺ വിഷയം ഗൗരവമായെടുത്ത് ഇന്ത്യ; വീണ്ടും ഇന്ത്യ പാക്ക് യുദ്ധം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കുൽഭൂഷണൽ ജാദവിന്റെ കുടുംബത്തെ അപമാനിച്ച സംഭവത്തിൽ പാക്കിസ്ഥാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ യുദ്ധത്തിനു തയ്യാറെടുത്ത് ഇന്ത്യ. സംഭവം ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായതും യുദ്ധ സൂചന ലഭിച്ചതും കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിയിൽ പതിനായിരം സൈനികരെ അധികമായി പാക്കിസ്ഥാൻ ഇന്ത്യൻ അതിർത്തിയിലേയ്ക്കു അയച്ചിട്ടുണ്ട്.
ക്രിസ്മസ് പിറ്റേന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ യാദവിനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുൽഭൂഷൺ ജാദവിൻറെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ച വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പാർലമെൻറിൽ പ്രസ്താവന നടത്തും. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ കുടുംബത്തിൻറെ സംസ്‌കാരത്തെയും വിശ്വാസത്തെയും പാക്കിസ്ഥാൻ അപമാനിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വസ്ത്രം അഴുപ്പിച്ച് പരിശോധന നടത്തിയതിനൊപ്പം കെട്ടുതാലി വരെ പാക് ഉദ്യോഗസ്ഥർ അഴിച്ചുവാങ്ങി. കുൽഭൂഷനെ കണ്ടശേഷം ഭാര്യയുടെ ഷൂസ് തിരിച്ചുനൽകിയ പാക് ഉദ്യോഗസ്ഥർ തയ്യാറായില്ല. രാവിലെ കുടുംബം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടു.

സുരക്ഷയുടെ പേരിൽ കേട്ടുകേൾവിയില്ലാത്ത അപമാനമാണ് ഭീകരവാദിയെന്ന് ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അദ്ദേഹത്തിൻറെ അമ്മക്കും ഭാര്യക്കും നേരിടേണ്ടിവന്നതെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചത്. കുൽഭൂഷനെ ഇരുത്തിയ ചില്ലുകൂടിന് അരുകിലേക്ക് പോകുന്നതിന് മുമ്പ് ഭാര്യയുടെയും അമ്മയുടെയും വസ്ത്രങ്ങൾ അഴിപ്പിച്ച് പരിശോധിച്ചു, താലി മാല, വള, കമ്മൽ എന്നിവ ഊരിവാങ്ങി. പൊട്ട് മാറ്റാൻ ആവശ്യപ്പെട്ടു. ഷൂസ് അഴിച്ചുവാങ്ങി. കുൽഭൂഷനെ കണ്ട് മടങ്ങുമ്പോൾ എത്ര അഭ്യർത്ഥിച്ചിട്ടും ഭാര്യയുടെ ഷൂസ് തിരിച്ചു നൽകിയില്ല.

കുടുംബത്തിന് അരുകിലേക്ക് പാക് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല എന്ന ധാരണ ലംഘിച്ചു. പല സ്ഥലത്തും പാക്ക് മാധ്യമങ്ങൾ കുടുംബത്തെ അപമാനിച്ചു. അമ്മയെ മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. സംസാരത്തിനിടെ മറാത്തി കടന്നുവന്നപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞു. കുടുംബത്തെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ ഡെപ്യുട്ടി ഹൈക്കമീഷൻ ജെ.പി.സിംഗിനെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. ഇത്തരത്തിൽ ഇരുരാജ്യങ്ങളുംഉണ്ടാക്കിയ എല്ലാ ധാരണകളും പാക്കിസ്ഥാൻ ലംഘിച്ചുവെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാർ പറഞ്ഞു.

ഇസ്ലാമാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം രാവിലെ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി കുൽഭൂഷൺ ജാദവിൻറെ കുടുംബം കൂടിക്കാഴ്ച നടത്തി. കുൽഭൂഷൺ ജാദവിൻറെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കുടുംബം പറയുന്നത്. ആരോ നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നതുപോലെയാണ് പലപ്പോഴും തോന്നിയതെന്നും കുടുംബം വിശദീകരിച്ചു. പാക്കിസ്ഥാനിലെ ഭീകരവാദത്തിൻറെ മുഖമാണ് കുൽഭൂഷൺ ജാദവ് എന്നായിരുന്നു ഇന്നലെ പാക്കിസ്ഥാൻ പറഞ്ഞത്. കുറ്റം കുൽഭൂഷൺ ജാദവ് സമ്മതിച്ചുവെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലെ ദുരൂഹതകൾ അന്താരാഷ്ട്ര കോടതിയെ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

Top