കുണ്ടറ പീഡനക്കേസില്‍ പഴയ ലിപിയിലുള്ള ആത്മഹത്യാക്കുറിപ്പിലുള്ളത് കുട്ടിയുടെ കയ്യക്ഷരം തന്നെ; ദുരൂഹത വര്‍ദ്ധിപ്പിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധന ഫലം. പഴയ ലിപിയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് മറ്റാരോ എഴുതിയതാണെന്നായിരുന്നു സംശയം. എന്നാല്‍ കുട്ടിയുടെ നോട്ട്ബുക്കും ആത്മഹത്യക്കുറിപ്പും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇതോടെ സംഭവത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. കുട്ടിയെ ആരെങ്കിലും ഇത് ബലമായി എഴുതിച്ചതാണോ എന്ന് പൊലീസിന് സംശയമുണ്ട്. പഴയ ലിപിയില്‍ എഴുതിക്കൊടുത്തത് കുട്ടി പകര്‍ത്തി എഴുതിയതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പിലുളളത് പെണ്‍കുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും.ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് പൊലീസ് നുണ പരിശോധനയിലേക്ക് കടക്കുന്നത്.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.വത്സലയാണ് മൊഴി നല്‍കിയത്.

Top