മോഹല്‍ലാലിന്റെയും പ്രിയദര്‍ശന്റേയും അടിപൊളി ഡബസ് മാഷ്; വൈറലായ കിലുക്കം ഡബ്‌സ് മാഷ് കാണാം

മലയാളികള്‍ ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 1991 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കിലുക്കം. കിലുക്കത്തിലെ ഡയലോഗുകളുമായി ഒരു ഡബ്‌സ്മാഷ് ഇറക്കിയിരിക്കുകയാണിരുവരും. റയില്‍വേസ്റ്റേഷനില്‍ നന്ദിനി(രേവതി)യെ കണ്ടുമുട്ടിയ കാര്യം ജോജി(മോഹന്‍ലാല്‍) നിശ്ചലിനോട്(ജഗതി) വിശദീകരിക്കുന്ന രംഗമാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.

ജോജിയായി മോഹന്‍ലാലും നിശ്ചലായി പ്രിയനും. കണ്ണുകള്‍ നല്ല വൈരക്കല്ല് പതിച്ചപോലിരിക്കും മൂക്കിന്റെ കാര്യമാണെനികില്‍ പിന്നെ പറയണ്ട ,മൂക്കില്ലേ? മൂക്കുണ്ട്,പക്ഷേ നിന്റെ പോലത്തെ നത്ത് മൂക്കല്ലടെയ്…എന്നാണ് ഡബ്‌സ്മാഷ് ഡയലോഗ്…സംഗതി ഏതായാലും വൈറലായിരിക്കുകയാണ്. ഇരുവരും ഒരുമിക്കുന്ന ഒപ്പം എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഡബ്‌സ്മാഷ്…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top